പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാമൂഴത്തെ അഭിനന്ദിച്ച് സംവിധായകന്‍ ഷാജി കൈലാസ്. ”ഈ കളിയില്‍ നായകന്‍ ജയിക്കുമ്പോള്‍ ജയിക്കുന്നത് ഒരു ദേശത്തിന്റെ ആവേശങ്ങളും ആശകളുമാണെന്നറിയുന്നു. വിജയത്തിന് സമം വിജയം മാത്രം..വിജയത്തിന് സമം ക്യാപ്റ്റന്‍ വിജയനല്ലാതെ മറ്റാര്..! ” എന്നാണ് ഷാജി കൈലാസിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഇടതുപക്ഷം തുടര്‍ഭരണം നിലനിര്‍ത്തിയതിനെ അഭിനന്ദിച്ച് നിരവധി ചലച്ചിത്രപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആഷിക് അബു, നിമിഷ സജയന്‍ തുടങ്ങിയവര്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി ഇടതുപക്ഷത്തെ അഭിനന്ദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *