രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കുന്നതിനായി പുതിയ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാക്‌സിനെടുക്കൂ, ബിയര്‍ കൂടിക്കൂ എന്നതായിരുന്നു ബൈഡന്റെ പ്രസ്താവന.

അമേരിക്കയിലെ 70 ശതമാനത്തോളം വരുന്ന യുവജനങ്ങള്‍ക്കിടയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ജൂലൈ 4നകം പൂര്‍ത്തിയാകണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രഖ്യാപനത്തിലാണ് ബൈഡന്റെ പരാമര്‍ശം.‘അതുശരിയാണ്. നിങ്ങള്‍ ആദ്യം വാക്‌സിനെടുക്കൂ, പിന്നീട് ബിയര്‍ കുടിക്കൂ,’ ബൈഡന്‍ പറഞ്ഞു.നിലവില്‍ അമേരിക്കയിലെ 63 ശതമാനം വരുന്ന യുവാക്കളും വാക്‌സിന്റെ ആദ്യ ഡോസ് എടുത്തവരാണ്. 12 സംസ്ഥാനങ്ങളില്‍ ഈ നിരക്ക് ഏകേദശം 70 ശതമാനം വരെയെത്തിയിട്ടുണ്ട്. ഈ ആഴ്ചയോടെ വാക്‌സിനേഷന്‍ നിരക്ക് ഇതിലും ഉയരെ എത്തിക്കാന്‍ കഴിയണമെന്നും ബൈഡന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *