കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തനിച്ചുകഴിയേണ്ടി വന്നതിൽ പ്രകോപിതയായ സ്ത്രീ മരുമകളെ ബലമായി ആലിംഗനം ചെയ്തു. കോവിഡ് പോസിറ്റിവായതിനെ പിന്നാലെ സ്ത്രീ ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സഹോദരിയെത്തി യുവതിയെ രാജന്ന സിര്‍സില്ല ജില്ലയിലെ വീട്ടിലേക്ക് കൊണ്ടുപോയി.കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങൾ തന്നോട് അകൽച്ച കാണിക്കുന്നതിൽ ഇവർ അസ്വസ്ഥയായിരുന്നുവെന്ന് മരുമകൾ പറയുന്നു. ഇവരെ പ്രത്യേകം മുറിയിലാണ് താമസിപ്പിച്ചിരുന്നത്. ഭക്ഷണം നൽകിയിരുന്നതും പ്രത്യേകമാണ്. പേരക്കുട്ടികളെ മുത്തശ്ശിയുടെ സമീപത്തേക്ക് വിട്ടിരുന്നില്ല. അതാണ് ഇവരെ പ്രകോപിപ്പിച്ചത്.

തനിക്ക് കോവിഡ് വരാന്‍ വേണ്ടി അവര്‍ ബോധപൂര്‍വം കെട്ടിപ്പിടിക്കുകയായിരുന്നെന്ന് 25കാരി ആരോഗ്യപ്രവര്‍ത്തകരോട് പറഞ്ഞു.

ഒറ്റപ്പെടലില്‍ പ്രകോപിതയായ അവര്‍ തനിക്കും കോവിഡ് വരാന്‍ ആഗ്രഹിച്ചു. താന്‍ മരിച്ച ശേഷം നിങ്ങള്‍ സന്തോഷത്തോടെ ജിവിക്കേണ്ട എന്ന് പറഞ്ഞായിരുന്നു കെട്ടിപ്പിടിച്ചതെന്നും യുവതി പറയുന്നു. കോവിഡ് പോസിറ്റിവായ യുവതി സഹോദരിയുടെ വീട്ടിലാണ് ചികിത്സയില്‍ കഴിയുന്നത്‌.
പകർത്തി. തെലങ്കാനയിലാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *