വംശീയ കലാപം രൂക്ഷമായ മണിപ്പൂരിൽ നരേന്ദ്ര മോദി സർക്കാർ മൗനം പാലിക്കുന്നതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് എംപി എ ബിമോൾ അക്കോയിജം. ഈ മൗനം സാധാരണമല്ലെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാത്രി രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ആയിരുന്നു ഇന്നർ മണിപ്പൂർ എംപി ബിമോൾ വിമര്‍ശനം ഉന്നയിച്ചത്.തന്റെ സംസ്ഥാനം സിവിൽ പൊലീസിനേക്കാൾ കൂടുതൽ സായുധ പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനിടയിലും 60,000 ആളുകൾ ഭവനരഹിതരായി. ആയിരക്കണക്കിന് ഗ്രാമങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നിട്ടും പ്രധാനമന്ത്രി മൗനം തുടരുകയാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തിലും അതിനെക്കുറിച്ച് ഒരു വാക്ക് പോലുമില്ല. ഈ നിശബ്ദത സാധാരണമല്ല എന്നും അദ്ദേഹം പറഞ്ഞു.60,000 പേർ ദുരവസ്ഥയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ആളുകൾ ആയുധം ധരിച്ച് കറങ്ങിനടക്കുന്നു. സര്‍ക്കാര്‍ നിശബ്ദ കാഴ്ചക്കാരനായി തുടരുകയാണ്. നിരവധി ആളുകൾ മരിച്ചു. മണിപ്പൂരിന്റെ കാര്യത്തിൽ സർക്കാറിന് അൽപമെങ്കിലും ആശങ്കയുണ്ടെങ്കിൽ, അക്രമ സംഭവങ്ങളിൽ ഈ മൗനം തുടരില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
