ബംഗളൂരു: ചാർജു ചെയ്തുകൊണ്ടിരിക്കുന്ന മൊബൈൽ ചാർജറിന്റെ വയറിന്റെ അറ്റം വായയിലിട്ട കുഞ്ഞ് ഷോക്കേറ്റ് മരിച്ചു. ബുധനാഴ്ച ഉത്തര കന്നഡയിലെ കാർവാർ താലൂക്കിലെ സിദ്ധര ഗ്രാമത്തിലാണ് സംഭവം.എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞാണ് ഷോക്കേറ്റ് മരിച്ചത്.
സന്തോഷ് കൽഗുട്കറിന്റെയും സഞ്ജനയുടെയും മകളാണ് മരിച്ച സാനിധ്യ കൽഗുട്കർ. മൊബൈൽ ചാർജ് ചെയ്ത ശേഷം പ്ലഗിന്റെ സ്വിച്ച് ഓഫാക്കാൻ വീട്ടുകാര്‍ മറന്നിരുന്നു. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി ചാർജർ വയറിന്റെ അറ്റം വായയിലിടുകയായിരുന്നു.ഈ സമയത്ത് ശക്തമായ വൈദ്യുതാഘാതമേൽക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നു. ഉടൻ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.സംഭവത്തിൽ കാർവാർ റൂറൽ പൊലീസ് കേസെടുത്തിട്ടുണ്ട്