
കോഴിക്കോട് പൊലീസിന് നേരെ ആക്രമണം നടത്തിയ യുവാവ് കസ്റ്റഡിയിൽ . പതിമംഗലം സ്വദേശി പി കെ ബുജൈറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ, ചൂലാംവയൽ സ്വദേശി തൊടുകയിൽ മീത്തൽ റിയാസിനെ ലഹരി വസ്തുക്കൾ വില്പന നടത്തുന്നുവെന്ന സംശയത്തിൽ ചൂലാംവയലിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി കുന്ദമംഗലം എസ് എച്ച് ഒ കിരൺന്റെയും,എസ് ഐ നിതിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം റിയാസിനെകുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും അതിലൂടെ ഇയാളെ പിടികൂടുകയുമായിരുന്നു. തുടർന്ന്, ഇയാളുടെ ഫോണിൽ നിന്ന് ലഭിച്ച സന്ദേശങ്ങളുടെയും,ഓഡിയോ മെസ്സേജിന്റെയും അടിസ്ഥാനത്തിൽ ബുജൈറിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിനിടയിലാണ് പോലീസിനെ ആക്രമിച്ചത്.ആക്രമണത്തിൽ കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്രീജിത്തിന് പരിക്കേറ്റു.കൃത്യനിർവ്വണം തടസ്സപ്പെടുത്തിയനും മറ്റുമായി ജാമ്യമില്ല വകുപ്പ് പ്രകാരമാണ് ബുജൈറിനെതിരെ കേസെടുത്തത്. റിയാസിനെ ജാമ്യത്തിൽ വിട്ടയച്ചു ബുജൈറിനെ ഇന്ന്ന്മജിസ്ട്രേറ്റ്ന് മുമ്പിൽ ഹാജരാക്കും
