
കുന്ദമംഗലം പ്രൈം ഹോപിറ്റലിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഡെന്റൽ ക്ലിനിക് പ്രവർത്തനം തുടങ്ങി. സി മുഹമ്മദ് ഫൈസി ക്ലിനിക് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം എം എൽ എ പി ടി എ റഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു,മുൻഎംഎൽഎ യു സി രാമൻ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി,കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ, ഖാലിദ്കിളിമുണ്ട,ചെയർമാൻഅബ്ദുൽ റസാഖ്,ഡയറക്ടർ സിദ്ദീഖ് മലബാരി, വർഡ് മെമ്പർ ജസീല ബഷീർ,പി കൗലത്ത് എം ബാബുമോൻ, ബഷീർ നീലാറമ്മൻതുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പരിചയ സമ്പന്നരുമായഒരു സംഘം ഡെന്റൽ ഡോക്ടർ മാരുടെ കീഴിൽ അത്യാധുനികവും നൂതനവുമായ എല്ലാ ചികിത്സാ രീതികളും ക്ലിനികിൽ ലഭ്യമാണ്.

നിര തെറ്റിയ പല്ലുകളുടെ ക്രമീകരണം, പല്ലിന്റെ ദ്വാരം അടക്കൽ,പല്ലു പുളിപ്പിനുള്ള പരിഹാരം ,കൃതിമ പല്ലു പിടിപ്പിക്കൽ ,റൂട്ട് കനാൽ, പല്ല് ക്ലീനിങ് ,വായനാറ്റത്തിന് പരിഹാരം തുടങ്ങിയ എല്ലാ സേവനങ്ങളും പ്രൈം ഡെന്റൽ ക്ലിനികിൽ ലഭ്യമാണ്.
കുട്ടികൾക്കായി പ്രത്യേകം തെയ്യാറാക്കിയ വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്. വിദഗ്ദ്ധ ഡെന്റൽ സ്പെഷ്യൽലിസ്‌റ്റുകളുടെ നേതൃത്വത്തിൽ ആണ് ക്ലിനിക് സജ്ജീകരിച്ചിട്ടുള്ളത്. ഞാറാഴ്ചയും ക്ലിനിക് തുറന്നു പ്രവർത്തിക്കുന്നതാണെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.
