കൊടിയരിയുടെ നിര്യാണത്തിൽകുന്ദമംഗലത്ത് സർവ്വകക്ഷി അനുശോചനം നടത്തി കുന്ദമംഗലം: സിപിഐഎം പോളിറ്റ്ബ്യൂറോ അംഗവും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കൊടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഐഎം കുന്ദമംഗലം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. സിപിഐഎം കുന്ദമംഗലം ഏരിയ കമ്മറ്റിയംഗം എം.കെ മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ കമ്മറ്റി അംഗം ഇ. വിനോദ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഐഎം ജില്ല കമ്മറ്റിയംഗം പി.കെ പ്രേംനാഥ്, മുൻ എംഎൽഎ യു.സി രാമൻ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി , പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി, ബിജെപി സംസ്ഥാന സമിതിയംഗം ടി.പി സുരേഷ്, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് എം.പി കേളു കുട്ടി, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി, ബാലസുബ്രമണ്യൻ, സി.കെ ഷമീം, അബ്ദുറഹ്മാൻ ഹാജി, ഭരതൻ മാസ്റ്റർ, അബ്ദു ഖാദർ, എൻ. കേളൻ, ജയശങ്കർ , ബഷീർ നീലാറമ്മൽ എന്നിവർ സംസാരിച്ചു. സിപിഐഎം ഏരിയ കമ്മറ്റി സെക്രട്ടറി പി. ഷൈപുസ്വാഗതവും ഏരിയ കമ്മറ്റിയംഗം എം എം സുധീഷ് കുമാർ നന്ദിയും പറഞ്ഞു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
