അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്ലയ്ക്ക് ഉല്‍പ്പാദനത്തില്‍ ഇടിവ്. ഇലോൺ മസ്കിന്റെ കീഴിലുള്ള കമ്പനി 2023ന്റെ മൂന്നാം പാദത്തിൽ 430,488 വാഹനങ്ങൾ നിർമ്മിച്ചു. ഇത് മുൻ പാദത്തേക്കാൾ 10 ശതമാനം ഇടിവാണെന്ന് കമ്പനി അറിയിച്ചു. മൂന്നാം പാദത്തിൽ കമ്പനി 430,000 വാഹനങ്ങൾ നിർമ്മിക്കുകയും 435,000 വാഹനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. പ്രതീക്ഷകൾ തെറ്റിയെന്നും തങ്ങളുടെ ഫാക്ടറികള്‍ പ്രവർത്തനരഹിതമായത് ഉൽപ്പാദനവും ഡെലിവറി എണ്ണവും കുറയാൻ ഇടയാക്കിയതായും ടെസ്ല പറഞ്ഞു. ഫാക്ടറി നവീകരണങ്ങൾക്കായി പ്ലാന്റുകള്‍ അടച്ചിട്ട സമയമാണ് ഉല്‍പ്പാദനത്തിൽ തുടർച്ചയായ ഇടിവിന് കാരണമായതെന്നും കമ്പനി പറയുന്നു. തങ്ങളുടെ 2023 വോളിയം ടാർഗെറ്റ് ഏകദേശം 1.8 ദശലക്ഷം വാഹനങ്ങൾ എന്നത് മാറ്റമില്ലാതെ തുടരുന്നുവെന്നും കമ്പനി വ്യക്തമാക്കി. 2023ന്റെ മൂന്നാം പാദത്തിൽ കമ്പനി 435,059 വാഹനങ്ങൾ വിതരണം ചെയ്തു. മുൻ പാദത്തെ അപേക്ഷിച്ച് 6.6 ശതമാനം കുറവാണിത്. എന്നാൽ 26.5 ശതമാനം വാര്‍ഷിക അടിസ്ഥാനത്തില്‍ വർധന ഉണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടെസ്ല അതിന്റെ 2023ന്റെ മൂന്നാം പാദത്തിലെ വരുമാനം ഒക്ടോബർ 18 ന് റിപ്പോർട്ട് ചെയ്യും. രണ്ടാം പാദത്തിൽ, നവീകരണങ്ങൾ കാരണം ഉൽപ്പാദനവും വിതരണവും കുറയുമെന്ന് മസ്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വർഷം ഇതുവരെ 1.32 ദശലക്ഷം വാഹനങ്ങളാണ് ടെസ്ല ഡെലിവറി ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇന്ത്യയിൽ ബാറ്ററി സംഭരണത്തിനായി ഒരു ഫാക്ടറി നിർമ്മിക്കാൻ ടെസ്ല കമ്പനി പദ്ധതിയിടുന്നതായും അതിനുള്ള നിർദ്ദേശം സർക്കാരിന് സമർപ്പിച്ചതായും റിപ്പോർട്ടുകള്‍ ഉണ്ട്. ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല ഇങ്ക് ഈ വർഷം 1.9 ബില്യൺ ഡോളർ മൂല്യമുള്ള ഓട്ടോമൊബൈൽ ഭാഗങ്ങൾ ഇന്ത്യയിൽ നിന്ന് ലഭ്യമാക്കാൻ പദ്ധതിയിടുന്നു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
