നദികൾ ഭൂമിയിലെ ജലം സംരക്ഷിക്കുന്നതോടൊപ്പം തന്നെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നതെന്ന് എഴുത്തുകാരനും പ്രഭാഷകനും കവിയുമായ കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. നദീ ദിനം 2024ൻ്റെ ഭാഗമായികേരള നദി സംരക്ഷണ സമിതി പെരിങ്ങോളം ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച “കാലാവസ്ഥ എല്ലാം മാറേണ്ടത് നമ്മളാണ് “എന്ന വിഷയത്തിൽ കേരള നദീ സംരക്ഷണ സമിതി എൻ.എസ്.എസ് പെരിങ്ങൊളം ഹയർ സെക്കൻ്റി യൂണിറ്റുമായി ചേർന്ന് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള നദി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട് എസ്.പി രവി അധ്യക്ഷനായി. സി.ഡബ്ല്യു.ആർ. ഡി .എം .എക്സിക്യൂട്ടീവ് ഡയറക്ടർ മനോജ് പി.സാമുവൽ വിഷയാവതരണം നടത്തി.പ്രമുഖ പരിസ്ഥിതി -മനുഷ്യാവകാശ പ്രവർത്തകൻ സി .ആർ നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. നദീ സംരക്ഷണ സമിതിജില്ലാ പ്രസിഡണ്ട്ശബരി മുണ്ടക്കൽ, പ്രൊഫ: ഇ. പി ജ്യോതി,മോഹനൻ പുതിയോട്ടിൽ,പെരിങ്ങളം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ:സി.എസ്. സിന്ധു, എബിഇമ്മാനുവൽ,മഠത്തിൽഅബ്ദുൽ അസീസ്, സുമ പള്ളിപ്രം, സി.കെ. ജയലക്ഷ്മി എന്നിവർ സംസാരിച്ചു.