നോട്ട് നിരോധനം അറിയാതെ ചിന്നകണ്ണ് കൈയിൽ വെച്ചത് 65,000 പഴയ നോട്ട് ശേഖരമാണ് എന്നാൽ വിലയില്ലാതായിപ്പോയ ആ 65,000 രൂപയ്ക്കുപകരം അത്രയും തുക ചിന്നക്കണ്ണിനെ തേടിയെത്തിയിരിക്കുകയാണിപ്പോൾ.കാഴ്ചശേഷിയില്ലാത്ത യാചകന് ഇത്രയും തുക സമ്മാനമായി നൽകിയത് ഒരു ചെന്നൈ സ്വദേശിയാണ്. വാർത്തകൾ ശ്രദ്ധയിൽ പെട്ടാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത എഴുപതുകാരൻ ഇയാൾക്ക് സഹായം വാഗ്ദാനം ചെയ്തത്. സ്വന്തം സമ്പാദ്യത്തിൽനിന്നാണ് നഷ്ടപ്പെട്ട 65,000 രൂപ അദ്ദേഹം നൽകിയത്.
കൃഷ്ണഗിരി കളക്ടർ വി. ജയചന്ദ്രഭാനു റെഡ്ഡി ചെക്ക് കൈമാറി.സഹായിച്ചയാളോട് കടപ്പാടും നന്ദിയുമുണ്ടെന്ന് ചിന്നക്കണ്ണ് പറഞ്ഞു.
പാവക്കൽ ചിന്നഗൗണ്ടനൂർ ഗ്രാമത്തിൽ ഭിക്ഷയെടുത്ത് ജീവിക്കുന്ന ചിന്നക്കണ്ണ് (70) നോട്ടുനിരോധനമറിഞ്ഞിരുന്നില്ല. വർഷങ്ങൾകൊണ്ടു സ്വരുക്കൂട്ടിയ സമ്പാദ്യത്തിന് വിലയില്ലാതായെന്നറിഞ്ഞ ചിന്നക്കണ്ണ് പഴയ 500, 1000 നോട്ടുകൾ മാറ്റിയെടുക്കാൻ കഴിഞ്ഞമാസം കളക്ടറേറ്റിൽ സഹായമഭ്യർഥിച്ചെത്തിയപ്പോഴാണ് വാർത്തയായത്. നിസ്സഹായനായ ചിന്നക്കണ്ണിന്റെ ദുരിതകഥ വായിച്ച ചെന്നൈ സ്വദേശി അദ്ദേഹത്തിന് പണം നൽകാൻ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *