പെരിങ്ങൊളം ടൗണിൽ ഗതാഗതകുരുക്ക് കാരണം പ്രയാസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കുന്ദമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസുഫ്‌ നടത്തറമ്മലിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. പെരിങ്ങൊളം ജംഗ്ഷനിലൂടെയാണ് ഒട്ടുമിക്ക വാഹനങ്ങളും കുറ്റിക്കാട്ടൂർ, കുന്ദമംഗലം, കുരിക്കത്തൂർ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്നത്. അതിനാൽ മിക്കപ്പോഴും വൻ തിരക്കും ട്രാഫിക് ബ്ലോക്കും ടൗണിൽ അനുഭവപ്പെടുന്നു. ഇത് പരിഹരിക്കുന്നതിനായി എംഎൽഎയുടെ നേതൃത്വത്തിൽ മിൽമയുടെ മുൻപിൽ നിന്നും സി ഡബ്ല്യൂ റോഡിലേക്ക് ബൈപാസ് റോഡ് നിർമിക്കുന്നത്തിനുള്ള തയ്യാറെടുപ്പും സർവേ നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും നിലവിലെ ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യവുമായാണ് വിവിധ ജനപ്രതിനിധികളെ ഉൾപ്പെടുത്തി യോഗം സംഘടിപ്പിച്ചത്.

കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന യോഗത്തിൽ ട്രാഫിക് എസ്‌ഐ എ ശിവദാസൻ, ,വാർഡ് മെമ്പർമാർമാരായ സുഹ്റ, പ്രീതി, വിവിധ സാമൂഹ്യ വ്യാപാര രാഷ്ട്രീയ പ്രതിനിധികളായ സതീഷ് പെരിങ്ങൊളം, അരുൺ ടി ർ , ബഷീർ, എ എം സദാനന്ദൻ, മുഹമ്മദ് ഫാരിസ് ഇ കെ , സത്യനാഥ്‌ കെ, ശബരീഷ്, ഓട്ടോ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

പെരിങ്ങൊളം യുപി സ്കൂളിന് ഗേറ്റിന് എതിർ വശത്തുള്ള ഇലക്ട്രിക്ക് പോസ്റ്റ് മാറ്റി വെക്കാൻ കെഎസ്‌ഇബി യോട് ആവശ്യപ്പെടുക, കുരിക്കത്തൂർ കുറ്റിക്കാട്ടൂർ റോഡിലുമുള്ള രണ്ട ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കുക, ഓട്ടോ സ്റ്റാൻഡിൽ നാല് ഓട്ടോകൾ മാത്രം പാർക്ക് ചെയ്യുക, ട്രാഫിക് ബോർഡുകൾ സ്ഥാപിക്കുക, നോ പാർക്കിങ്ങിൽ വാഹനങ്ങൾ നിർത്തുകയാണെങ്കിൽ അതിനെതിരെ കർശനമായി നടപടികൾ സ്വീകരിക്കുക തുടങ്ങിയ തീരുമാനങ്ങൾ കുന്ദമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികൾ കൂടിച്ചേർന്ന് തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *