കുന്ദമംഗലം: വ്യാപാരികളുടെ നേതൃത്വത്തില്‍ ആരംഭിച്ച ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി മാതൃകാപരമെന്ന് എം കെ രാഘവന്‍ എം പി. കുടുംബം പുലര്‍ത്താന്‍ ഒരു ദിവസത്തിലെ ഏറിയ സമയവും കടകളില്‍ ചെലവഴിക്കുന്ന വ്യാപാരികള്‍ക്ക് മരണമടയുമ്പോള്‍ ഒരു വലിയ തുക നല്‍കി അവരുടെ കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വ്യാപാരികള്‍ മുന്‍കൈയ്യെടുത്ത് ആരംഭിച്ച പദ്ധതി ഏറെ ഗുണപ്രദവും, ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസവുമാണെന്നും,വ്യാപാരികള്‍ക്ക് സൗജന്യ ചികില്‍സ ഒരുക്കുവാനുള്ള ശ്രമം ആരംഭിച്ചത് അഭിനന്ദനാര്‍ഹമാണന്നും എം പി പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാ വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി ആശ്വാസ് മൂന്നാം ഘട്ട ധനസഹായ വിതരണം കുന്ദമംഗലത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ് ദേഹം. പി ടി എ റഹീം എം എല്‍ എ മുഖ്യാതിധിയായി, വി പി എം കബീര്‍ അധ്യക്ഷത വഹിച്ചു.
കെ വി വി ഇ എസ് സംസ്ഥാന സെക്രട്ടറി പി കെ ബാപ്പു ഹാജി പദ്ധതി വിശദീകരണം നടത്തി.അഷ്‌റഫ് മൂത്തേടത്ത്, ജിജി കെ തോമസ്, കെ സുനില്‍ കുമാര്‍, എം ബാബുമോന്‍, സലീം രാമനാട്ടുകര, മനാഫ് കാപ്പാട്, അമീര്‍ മുഹമ്മദ് ഷാജി, റഫീഖ് മാളിക, കെ എം ഹനീഫ, യു അബ്ദുറഹിമാന്‍, എം കെ മന്‍സൂര്‍, നാസര്‍ മാവൂരാന്‍,, കെ വി പ്രസന്നകുമാര്‍,
എന്‍ വിനോദ് കുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.