തൃക്കാക്കര നഗരസഭ മുൻ ചെയർപേഴ്സണും കൗൺസിലറുമായ അജിത തങ്കപ്പനെ അയോഗ്യയാക്കി. തുടർച്ചയായി കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് നടപടി. സെക്രട്ടറി കൗൺസിലറുടെ വീട്ടിലെത്തി ഉത്തരവ് കൈമാറി.

ഒമ്പത് മാസം തുടർച്ചയായി സ്ഥിരം സമിതി യോഗത്തിൽ അജിത തങ്കപ്പൻ പങ്കെടുത്തിരുന്നില്ല.
കഴിഞ്ഞ വർഷം തുടക്കത്തിലാണ് അജിത തങ്കപ്പൻ ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. എൽ.ഡി.എഫും സ്വതന്ത്ര കൗൺസിലർമാരും ചേർന്ന് യു.ഡി.എഫ്. ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതിനു പിന്നാലെയാണ് അജിത രാജിവെച്ചത്.

സ്ത്രീ സംവരണ സീറ്റായ ചെയർ പേഴ്‌സൺ സ്ഥാനം രണ്ടര വർഷത്തിന് ശേഷം എ ഗ്രൂപ്പിന് നൽകണമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പൻ സ്ഥാനമേറ്റെടുത്തത്. എന്നാൽ ഈ ധാരണ തങ്ങളെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര കൗൺസിലർമാർ എൽ.ഡി.എഫിനൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *