തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ച് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി. ഇതോടെ രാഹുൽ ഈശ്വർ നാളെ വൈകുന്നേരം അഞ്ച് മണി വരെ പോലീസ് കസ്റ്റഡിയിൽ തുടരും.

നേരത്തെ ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുൽ ഈശ്വർ സെഷൻസ് കോടതിയെ സമീപിച്ചത്. വീഡിയോ കാണാതെയാണ് കോടതി ജാമ്യം നിഷേധിച്ചതെന്നും കൃത്യമായ തെളിവുകൾ പരിശോധിച്ചില്ലെന്നും രാഹുൽ ഈശ്വർ കോടതിയിൽ വാദിച്ചു. എന്നാൽ, ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ജില്ലാ സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയത്.

രാഹുൽ ഈശ്വറിനെ ഈ മാസം ഒന്നിന് വൈകുന്നേരത്തോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച് വീഡിയോ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. രാത്രിയോടെ രാഹുൽ ഈശ്വറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ജില്ലാ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *