ഐ.ടി.ഐ പ്രവേശനം

കോഴിക്കോട് വനിത ഐ.ടി.ഐ ഒഴിവുളള സീറ്റിലേക്ക് പ്രവേശനം നേടാന്‍ താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ നേരിട്ട് ഹാജരാവണം. വെബ്സൈറ്റ്്: www.womenitikozhikode.kerala.gov.in.

കെല്‍ട്രോണില്‍ സൗജന്യകോഴ്സുകളില്‍ സീറ്റൊഴിവ്

കോഴിക്കോട് എസ് സി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള ഗ്രാഫിക്സ് ഡിസൈനിങ്, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി സൗജന്യ കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. എസ്എസ്എല്‍സിയാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ അസ്സല്‍ പകര്‍പ്പുകളും അപേക്ഷകന്റെ ഫോട്ടോയും ഉള്‍പ്പെടെ സെന്ററില്‍ ജനുവരി അഞ്ചിന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് സീനിയര്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2301772 / 8590605275

ഓംബുഡ്സ്മാന്‍ സിറ്റിംഗ് 12ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ജനുവരി 12ന് കോഴിക്കോട് ജില്ല എം.ജി.എന്‍.ആര്‍.ഇ.ജി.എ ഓംബുഡ്സ്മാന്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സിറ്റിങ്ങ് നടത്തും. രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് സിറ്റിങ്ങ്. മഹാത്മാഗാന്ധി ദേശീയ
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ ഓംബുഡ്സ്മാന് നേരിട്ട് നല്‍കാവുന്നതാണ്.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് : അപേക്ഷ തീയതി നീട്ടി
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ ഫോം ബോര്‍ഡിന്റെ kmtwwfb.org ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 0495 2767213.

പാചകവാതക അദാലത്ത് നാളെ

ജില്ലയിലെ പാചക വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള പാചകവാതക അദാലത്ത് ( എല്‍.പി.ജി ഓപ്പണ്‍ ഫോറം) ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നാളെ
(ജനുവരി ആറിന് ) രാവിലെ 11 മണിയ്ക്ക് നടക്കും. ജില്ലയിലെ ഗ്യാസ് ഏജന്‍സി, ഓയില്‍ കമ്പനി പ്രതിനിധികള്‍ പങ്കെടുക്കുന്ന അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ഹാജരായി പരാതി നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370655.

എല്‍.പി സ്‌കൂള്‍ ടീച്ചര്‍: മൂന്നാം ഘട്ട അഭിമുഖം ഇന്നു മുതല്‍

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്‌കൂള്‍ ടീച്ചര്‍ മലയാളം മീഡിയം, കാറ്റഗറി നമ്പര്‍ 516/19 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 90 ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള മൂന്നാം ഘട്ട അഭിമുഖം ഇന്നു (ജനുവരി അഞ്ച്)മുതല്‍. ജനുവരി ഏഴു വരെ രാവിലെ 9.30 മുതല്‍ ജില്ലാ പിഎസ് സി ഓഫീസിലാണ് അഭിമുഖം. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കാന്‍ പാടുളളൂ. ഉദ്യോഗാര്‍ത്ഥികള്‍ മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ ധരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി സൈറ്റിലെ കോവിഡ്19 ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കില്ല. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി എസ് സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 0495 2371971.

Leave a Reply

Your email address will not be published. Required fields are marked *