കോഴിക്കോട്: കേരള വ്യാപാരി വിവ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലോത്സവ ദിവസങ്ങളിൽ 1000 പേർക്ക് ചായയും സ്‌നാക്‌സും നൽകുന്നുണ്ട്. കലോത്സവ നഗരിയിലെ മീഡിയ റൂമിൽ നിന്നുമാണ് വിതരണം ചെയ്യുന്നത്. കൂടുതലും മാധ്യമ പ്രവർത്തകർക്ക് ചെറു ഭക്ഷണ പാനീയങ്ങൾ നൽകി അവരുടെ ജോലിയെ കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു മാതൃകാപരമായ പ്രവർത്തനവുമായി വ്യാപാരി വിവ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി മുന്നോട്ട് വന്നിരിക്കുന്നത്.
ഇതിന്റെ ഭാഗമായി വ്യാപാരി വിവ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി പികെ ബാപ്പു ഹാജി, ജില്ലാ സെക്രട്ടറി എം ബാബുമോൻ, ജില്ലാ ട്രഷറർ സുനിൽ കുമാർ, ആസ്വാസ് പദ്ധതി ചെയർമാൻ എ വി എം കബീർ, ക്രൈസ് ബിസ്കറ്റ് എംഡി സി അബ്ദുൽ അസീസ്, പി ആർ ഡി ഡെപ്യൂട്ടിങ് ഡയറക്ടർ ശേഖർ, മീഡിയ കമ്മിറ്റി കൺവീനർ റിയാസ് എന്നിവർ ഇന്ന് കലോത്സവ നഗരിയിലെ മീഡിയ റൂം സന്ദർശിച്ചു.
