12 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ കുന്നമംഗലം പോലീസ് അതിസാഹസികമായി പിടികൂടിയ കേസിൽ പ്രതികൾക്ക് വടകര എൻഡിപിഎസ് കോടതി അഞ്ചു വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. മലപ്പുറം കൊണ്ടോട്ടി എയർപോർട്ട് റോഡ് സ്വദേശിയായ ഫർഷാദ്, കോഴിക്കോട് തിരുവമ്പാടി അമ്പലപ്പാറ സ്വദേശിയായ സൈനുദ്ധീൻ എന്നിവർക്കാണ് ശിക്ഷ.
ഇരുവരും ഓരോരുത്തരും 35,000 രൂപ പിഴ അടക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടിവരും. ശിക്ഷാവിധി പുറപ്പെടുവിച്ചതിനെ തുടർന്ന് പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ
2020-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുന്നമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിശദമായ അന്വേഷണത്തിനും വിചാരണയ്ക്കും ശേഷമാണ് വടകര എൻഡിപിഎസ് കോടതി വിധി പ്രസ്താവിച്ചത്
