ഇംഫാൽ: ബോളിവുഡ് നടി സണ്ണി ലിയോൺ പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ പരിപാടിയുടെ വേദിയ്ക്ക് സമീപം സ്ഫോടനം. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാംഗ്ജെയിബുഗിൽ ഇന്ന് രാവിലെ 6.30നാണ് സ്ഫോടനം ഉണ്ടായത്. നാളെ ഫാഷൻ ഷോ നടക്കേണ്ടിയിരുന്ന വേദിക്ക് തൊട്ടരികെയാണ് സ്ഫോടനം നടന്നത്. ആർക്കും പരിക്കേറ്റിട്ടില്ല.

ഇംപ്രാവൈസ്ഡ് എക്സ്പ്ലോസീവി ഡിവൈസ് (ഐ ഇ ഡി) അല്ലെങ്കിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് നിഗമനം. പൊലീസും കേന്ദ്ര ഏജൻസികളും സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന നാളെ നടക്കാനിരുന്ന പരിപാടി റദ്ദാക്കി.

ആരെയും അറസ്റ്റ് ചെയ്തില്ലെങ്കിലും സ്ഫോടനത്തിന് തൊട്ടുപിന്നാലെ പോലീസ് കമാൻഡോകളുടെ ഒരു സംഘവും സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചു.

41 കാരിയായ കനേഡിയൻ-അമേരിക്കൻ-ഇന്ത്യൻ മോഡലും ബോളിവുഡ് നടി ഇംഫാലിലെ ഹൗസ് ഓഫ് അലി ഫാഷൻ ഷോയുടെ റാംപിൽ ഷോസ്റ്റോപ്പറായി എത്തേണ്ടതായിരുന്നു. മണിപ്പൂരിലെ ഹത്തയിൽ കൈത്തറി, ഖാദി, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *