കോഴിക്കോട്: പൂവാട്ട്പറമ്പില്‍ കാറില്‍ നിന്ന് 55 കിലോ കഞ്ചാവ് പിടികൂടി. രണ്ട് പേര്‍ അറസ്റ്റില്‍. ചാത്തമംഗലം ചൂലൂര്‍ നെല്ലിക്കോട് പറമ്പില്‍ കൃഷ്ണന്‍നായരുടെ മകന്‍ മുരളീധരനും (45) കാസര്‍ക്കോട് പാഞ്ഞങ്ങാട് സ്വദേശി ജോണ്‍സണ്‍ പി പി(58) എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘവും മെഡിക്കല്‍ കോളേജ് പോലീസും കൂടി സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് കടത്തികൊണ്ട് വന്നതാണ് കഞ്ചാവ്. മുരളീധരന്‍ നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു
കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഷൻ ഹൗസ് ഓഫീസർ റിയാസ് ചാക്കേരി, എസ് ഐ സഫീഫുള്ള പി.ടി,, ഡ്രൈവര്‍ സിപിഒ രഞ്ജു, എസ് ഐ മനോജ് കുമാര്‍ എം ടി, ഉദയരാജ്, എസ് ഐ മനോജ്,എസ് ഐ മേഹന്‍ ദാസ് എന്നിവരാണ് ഡാന്‍സാഫ് സംഘത്തില്‍ ഉണ്ടായിരുന്നത്.