
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയിൽ മറുപടി പറയും. പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തിനായി രാജ്യം ഉറ്റുനോക്കുകയാണ്.
വൈകീട്ട് അഞ്ചുമണിയോടെ പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. രാഹുലിന്റെ ആരോപണങ്ങൾക്ക് പ്രധാനമന്ത്രി എന്ത് മറുപടി നൽകും എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ആരോപണങ്ങൾ സംബന്ധിച്ച് തെളിവുകൾ സമർപ്പിച്ചില്ലെങ്കിൽ, രാഹുലിന് എതിരെ നടപടി എടുക്കണമെന്ന് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു സ്പീക്കറോട് ആവശ്യപ്പെട്ടതായാണ് വിവരം. രാഷ്ട്രപതിയെക്കുറിച്ച് നടത്തിയ പരാമർശത്തിൽ സോണിയ ഗാന്ധിക്ക് എതിരെയും ബിജെപി എംപിമാർ അവകാശലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.