
വഴിയാണ് ഖുർആൻ, വഴികാട്ടിയും’ എന്ന തലക്കെട്ടിൽ കേരള മദ്റസ എഡ്യൂക്കേഷൻ ബോർഡ് കോഴിക്കോട് സിറ്റി മേഖല സംഘടിപ്പിച്ച ബാലുശ്ശേരി സബ്ജില്ല ഖുർആൻ ഫെസ്റ്റ് മത്സരത്തിൽ അൽ മദ്‌റസത്തുൽ ഇസ്‌ലാമിയ കുന്ദമംഗലം ജേതാക്കളായി. കുന്ദമംഗലത്ത് നടന്ന പരിപാടിയിൽ 15 മദ്റസകളിൽ നിന്നായി 200ഓളം വിദ്യാർഥികൾ പങ്കെടുത്തു. എച്ച്.എം.എം ശിവപുരം രണ്ടാം സ്ഥാനവും മദ്റത്തുൽ ബദ്ർ ചെറുവറ്റ മൂന്നാം സ്ഥാനവും നേടി.
കൊടുവള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സി.പി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. കെ.എം. ഇ.ബി കോഴിക്കോട് സിറ്റി മേഖല പ്രസിഡന്റ് ഡോ. പി. അതീഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി മുഹമ്മദ് ബഷീർ കുറ്റിക്കാട്ടൂർ സ്വാഗതം പറഞ്ഞു. മസ്ജിദുൽ ഇഹ്സാൻ പ്രസിഡൻ്റ് എം. സിബ്ഗത്തുല്ല, അൽ മദ്റസത്തുൽഇസ്‌ലാമിയ കുന്ദമംഗലം പ്രിൻസിപ്പൾ സ്വാലിഹ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ ഡോ. പി. അതീഖ് റഹ്‌മാൻ പി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കുന്ദമംഗലം ഏരിയ പ്രസിഡൻ്റ് പി.എം. ശരീഫുദ്ദീൻ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. കെ.എം.ഇ.ബി കോഴിക്കോട് സിറ്റി സെക്രട്ടറി മുഹമ്മദ് ബഷീർ കുറ്റിക്കാട്ടൂർ, മേഖല കൗൺസിൽ അംഗം വി. സാദിഖലി, പ്രോഗ്രാം കൺവീനർ കെ.കെ. കോയക്കുട്ടി, ജമാഅത്തെ ഇസ്‌ലാമി കുന്ദമംഗലം ഏരിയ വനിത വിഭാഗം കൺവീനർ ഫർസാന ഹമീദ്, ഹെവൻസ് സെഷൻ ഹെഡ് യൂനുസ് ചെറുവറ്റ, കെ.എം.ഇ.ബി കുന്ദമംഗലം ക്ലസ്റ്റർ അസി. കോഡിനേറ്റർ സമദ് പോത്തുകല്ല് എന്നിവർ സംബന്ധിച്ചു.
