തലശ്ശേരി: കണ്ണൂർ ജില്ലയിലെ മാലൂർ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തൃക്കടാരിപൊയിലിൽ ചത്തുവീണ കാക്കയുടെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനി കണ്ടെത്തിയത്. ജില്ലാ മൃഗസംരക്ഷണ ഓഫീസറാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ജനുവരി 17-ന് ഇരിട്ടി എടക്കാനത്തും ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *