കേന്ദ്രബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ പ്രമേയം പാസാക്കാൻ സംസ്ഥാന സർക്കാർ. കേരളത്തിൻ്റെ ആവശ്യങ്ങൾക്ക് വർഷങ്ങളായി ഒരു പരിഗണനയും കേന്ദ്രം നൽകുന്നില്ല. കേന്ദ്ര അവഗണന കേരളത്തെ ആകെ നിരാശപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു. കേന്ദ്രം ജനാധിപത്യ ഫെഡറൽ മൂല്യങ്ങളെ അവഹേളിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയിംസ് രണ്ട് ദശാബ്ദ കാലമായി ആവശ്യപ്പെടുന്ന ഒന്നാണ്. ഭൂമി കണ്ടെത്തി നടപടികൾ പൂർത്തിയാക്കി. എന്നാൽ കേന്ദ്രസർക്കാരിന് ഈക്കാര്യത്തിൽ തികഞ്ഞ മൗനമാണ്. എയിംസ് അടിയന്തരമായി അനുവദിക്കാൻ നിയമസഭ ആവശ്യപ്പെടുന്നുവെന്നും പ്രമേയത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ തയ്യാറാകാതെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
