ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി നീട്ടി. പതിനാല് ദിവസത്തേക്കാണ് റിമാൻഡ് കാലാവധി നീട്ടിയത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ വിധി പറയുന്നതും മാറ്റി. കട്ടിളപാളി കേസിലെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. വിജിലൻസ് കോടതി ഇന്ന് തന്നെ വിധി പറയാൻ സാധ്യതയുണ്ട്.

അതേസമയം, തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന്റെ ജാമ്യഹർജി 11 ന് പരിഗണിക്കും. റിമാൻഡിലായി 90 ദിവസം കഴിഞ്ഞത് കാട്ടി സ്വാഭാവിക ജാമ്യത്തിനായാണ് ഹർജി സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *