മ്യാന്മാറില് സൈനിക അട്ടിമറിക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നുള്ള വെടിവെപ്പില്‍ കൂടുതല്‍ പേര് കൊല്ലപ്പെട്ടു. ഇന്നലെ മാത്രം തലസ്ഥാനമായ നയ്പിഡോ, മാണ്ഡല, യാങ്കൂണ്‍ എന്നിവിടങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 38 പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്കു നേരെ മുന്നറിയിപ്പില്ലാതെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ കൗമാരകാരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ അപലപിച്ച് യു.എന്‍ രംഗത്തെത്തി. ഇതാദ്യമായാണ് ഇത്രയധികം പേര് ഒരു ദിവസം സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്.ഫെബ്രുവരി 1 ന് സൈനിക അട്ടിമറി നടന്നതിനു ശേഷം ഇന്നലത്തെ ദിവസത്തെ ‘രക്തരൂക്ഷിത ദിനം’ എന്നാണ് യുഎന്‍ ന്റെ മ്യാന്മാര് പ്രതിനിധി ക്രിസ്റ്റിന് ഷ്രാനര്‍ ബര്‍ഗെനര്‍ വിശേഷിപ്പിച്ചത്. സെന്യം ഭരണം പിടിച്ചെടുത്തതിനുശേഷം 50 ലധികം പേര് മരിച്ചുവെന്ന് അവര്‍ പറഞ്ഞു.
ആങ് സാന്‍ സൂചി ഉള്‍പ്പെടെ സൈന്യം തടവിലാക്കിയ നിരവധി രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും സൈന്യം ഭരണത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ മ്യാന്മര് നഗരത്തില്‍ സംഘടിച്ചെത്തിയത്.
ഫെബ്രുവരി 1 ന് സൈനിക അട്ടിമറി നടന്നതിനു ശേഷം ഇന്നലത്തെ ദിവസത്തെ ‘രക്തരൂക്ഷിത ദിനം’ എന്നാണ് യുഎന്‍ ന്റെ മ്യാന്മാര് പ്രതിനിധി ക്രിസ്റ്റിന് ഷ്രാനര്‍ ബര്‍ഗെനര്‍ വിശേഷിപ്പിച്ചത്. സെന്യം ഭരണം പിടിച്ചെടുത്തതിനുശേഷം 50 ലധികം പേര് മരിച്ചുവെന്ന് അവര്‍ പറഞ്ഞു.