ബെംഗളൂരുവിലെ കഫേയിലുണ്ടായ സ്‌ഫോടനം സംബന്ധിച്ച കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (NIA) കൈമാറി. മാർച്ച് ഒന്നിന് ഈസ്‌റ്റ്‌ ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. തൊപ്പിയും മുഖംമൂടിയും കണ്ണടയും ധരിച്ച ഒരാളാണ് കേസിലെ പ്രധാന പ്രതിയെന്നും ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.അതേസമയം സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അപകടനില തരണം ചെയ്‌തതായും അധികൃതർ അറിയിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ സർക്കാരിനെ ലക്ഷ്യമിട്ട് ബിജെപി എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എൻഐഎ അന്വേഷണത്തിന്‍റെ ആവശ്യകത അനുസരിച്ച് സർക്കാർ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിക്കുകയും ചെയ്‌തിരുന്നു.ബ്രാൻഡ് ബെംഗളൂരുവിന് പകരം നഗരം ബോംബ് ബെംഗളൂരു ആയി മാറിയെന്നായിരുന്നു ബിജെപിയുടെ ആരോപണം. പിന്നാലെ, ബിജെപിയുടെ ഭരണകാലത്ത് നാല് ബോംബ് സ്‌ഫോടനങ്ങൾ നടന്നിരുന്നെന്ന്‌ സിദ്ധരാമയ്യ തിരിച്ചടിച്ചു.മംഗളൂരു കുക്കർ സ്‌ഫോടനം നടക്കുമ്പോൾ ആരാണ് ഭരിച്ചിരുന്നത്. മല്ലേശ്വരത്ത് ബിജെപി ഓഫിസിന് മുന്നിൽ സ്‌ഫോടനമുണ്ടായി. ആരാണ് എൻഐഎയുടെയും ഐബിയുടെയും ചുമതല വഹിച്ചിരുന്നതെന്നും ഈ സംഭവങ്ങൾ അവരുടെ പരാജയത്തിന്‍റെ തെളിവായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *