മദ്യനയ അഴിമതി കേസില്‍ ഇഡി സമന്‍സിന് മറുപടി നല്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഇഡിയെ അറിയിച്ചു. മാര്‍ച്ച് 12ന് ശേഷമുള്ള ഏതെങ്കിലും ദിവസമേ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കൂവെന്നും അദ്ദേഹം ഇഡി സമന്‍സിന് മറുപടി നല്കി.കേസില്‍ നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി അരവിന്ദ് കെജ്രിവാളിന് സമന്‍സ് അയച്ചിരുന്നു. കേസില്‍ നേരത്തെ അയച്ച സമന്‍സുകള്‍ക്ക്, കേസ് കോടതിയുടെ പരിഗണനയിലാണെന്നും തീരുമാനം വരുന്നത് വരെ ഇഡി കാത്തിരിക്കണമെന്നും പറഞ്ഞാണ് സമന്‍സ് തള്ളിയത്. അതേസമയം ഇന്ത്യാസഖ്യത്തിലെ പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്താനുള്ള ബിജെപിയുടെ തന്ത്രമാണിതെന്നാണ് അരവിന്ദ് കെജ്രിവാളിന്റെയും എഎപിയുടെയും വാദം.പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നു. കേസില്‍ നേരത്തെ ഇഡി അയച്ച സമന്‍സുകളില്‍ പൂര്‍ണ വിവരങ്ങളൊന്നും ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് കെജ്രിവാള് ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് നേരത്തെ അഭ്യൂഹം പരന്നിരുന്നു. ഇതിനിടെയാണ് ഇഡി സമന്‍സ് അയച്ചതെന്നും അതാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്നുമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വാദം.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020