അമ്‌റേലി: ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് അംബരീഷ് ദേര്‍ പാര്‍ട്ടി വിട്ടു. തിങ്കളാഴ്ച ഉച്ചയോടെ അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. അമ്‌റേലി ജില്ലയിലെ റജുല നിയമസഭാ സീറ്റില്‍ നിന്നുള്ള മുന്‍ നിയമസഭാംഗമാണ് ദേര്‍.
നാളെ ഗുജറാത്തിലെ ബി.ജെ.പി ആസ്ഥാനമായ ശ്രീകമലത്തിലെത്തി ബി.ജെ.പിയില്‍ ചേരും. ബി.ജെ.പിയിലേക്കുള്ള തന്റെ പ്രവേശനത്തെക്കുറിച്ച് റജുല അസംബ്ലി മണ്ഡലത്തില്‍ ഒരു പൊതുപരിപാടിയും നടത്തുമെന്ന് ദേര്‍ പറഞ്ഞു.2022ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 10,000-ത്തിലധികം വോട്ടിനാണ് ദേര്‍ പരാജയപ്പെട്ടത്.സഹകരണ ബാങ്ക്, തദ്ദേശ സ്ഥാപന പ്രതിനിധി, എം.എല്‍.എ എന്നിങ്ങനെ വിവിധ സ്ഥാനങ്ങളിലായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സജീവ രാഷ്ട്രീയത്തിലുണ്ട് ദേര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മാര്‍ച്ച് 7ന് ഗുജറാത്തിലെത്താനിരിക്കെയാണ് ദേറിന്റെ രാജി.
