ശബരിമല സ്വർണമോഷണ കേസിൽ തന്ത്രി കണഠര് രാജീവരെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും. കൊച്ചി ഇ ഡി ഓഫീസിൽ ഇന്ന് ഹാജരാകാൻ തന്ത്രി കണ്ഠര് രാജീവർക്ക് ഇ ഡി നിർദേശം നൽകിയിരുന്നു. തന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി അന്വേഷിക്കുന്നത്.
കഴിഞ്ഞയാഴ്ച ഇ ഡി കണ്ഠര് രാജീവർക്ക് സമൻസ് അയച്ചിരുന്നു. ശബരിമല സ്വർണ മോഷക്കേസിൽ റിമാൻഡിലായിരുന്ന കണ്ഠര് രാജീവർക്ക് കുറച്ച് നാൾ മുന്നെയാണ് ജാമ്യം കിട്ടിയത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഇഡിയുടെ നിരീക്ഷണത്തിലാണ്.
