ഡൽഹി എഐസിസി ആസ്ഥാനത്തെ ഹോളി ആഘോഷം. രാഹുൽ ഗാന്ധി പ്രവർത്തകർക്കൊപ്പം ഹോളി ആഘോഷിക്കുന്നു. കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ്. പത്ത് വർഷത്തിന് ശേഷമുള്ള തിരിച്ചുവരവിൽ വൻ ഭൂരിപക്ഷം നേടുമെന്നും എഐസിസി നിരീക്ഷകനായ സച്ചിൻ പൈലറ്റ് പറഞ്ഞു.

ഡൽഹി എഐസിസിയിൽ നേതാക്കൾ ഹോളി ആഘോഷിച്ചു . കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. ഹോളി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേ​ഹം. കേരളത്തിൽ മാറ്റം വേണമെന്നതിന്റെ സൂചന തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടു. ജനങ്ങൾ മാറ്റം ആ​ഗ്രഹിക്കുന്നു. പത്ത് വർഷത്തിന് ശേഷമുള്ള കോൺ​ഗ്രസിന്റെ തിരിച്ചുവരവിൽ വൻ ഭൂരിപക്ഷം നേടുമെന്നും എഐസിസി നിരീക്ഷകനായ സച്ചിൻ പൈലറ്റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *