അങ്കമാലിയിൽ 19 വയസുകാരി ജസ്ലിയ അപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിയായ ഡ്രൈവർ ഒളിവിൽ. പ്രതിയെ പിടിക്കാത്തതിൽ പ്രതിഷേധിച്ച് പെൺകുട്ടിയുടെ സുഹൃത്തുകൾ പെലീസ് സ്റ്റേഷനിലെത്തി. നാടിനെ മുഴുവൻ സങ്കടത്തിലാക്കിയ സംഭവത്തിലെ പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. യുവതിയെ ഇടിച്ച ശേഷം കടന്നുകളഞ്ഞ കാർ തുറവൂരിൽ നിന്നാണ് കണ്ടെത്തിയത്. പ്രതി ഇപ്പോഴും ഒളിവിലാണെന്നും എത്രയും വേ​ഗം പിടികൂടുമെന്നും അങ്കമാലി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *