തമിഴക വെട്രി കഴകം നേതാവ് വിജയ്യുടെ വാഹനത്തെ ബൈക്കിൽ പിന്തുടരുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിൽ നിന്നും തഞ്ചാവൂരിലേക്ക് പോകുന്ന വഴിക്കാണ് സംഭവം നടന്നത്.
പ്രിയതാരത്തെ അടുത്തുകാണാൻ നിരവധി ആരാധകർ വാഹനത്തെ അനുഗമിക്കുന്നതിനിടെ, വിഘ്നേഷും അരുണും സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നിലുണ്ടായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ വിഘ്നേഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജയ്യുടെ വാഹനത്തിന്റെ തൊട്ടടുത്തേക്ക് ബൈക്കിൽ എത്താൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചത്. ആവേശം അതിരുവിട്ട് വാഹനങ്ങളെ പിന്തുടരുന്നത് ഇത്തരം അപകടങ്ങൾക്കിടയാക്കുന്നു എന്ന ആശങ്കയിലാണ് അധികൃതർ.
