രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും. ഈ മാസം 18 ന് ശേഷം മതിയെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തിപ്പെടുന്നതിനിടെയാണ് തീരുമാനം.കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് രാജ്ഭവനിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ. ഇതിനിടെ പുതിയ മന്ത്രിസഭ സംബന്ധിച്ച ചര്‍ച്ച നേതൃതലത്തില്‍ സജീവമാണ്. പിണറായി വിജയനും കെകെ ശൈലജയും ഒഴികെയുള്ളവരെ മാറ്റി പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള സാധ്യതയാണ് നേതൃത്വം പരിശോധിക്കുന്നത്.സാധ്യതാപട്ടിക പ്രകാരം കെഎന്‍ ബാലഗോപാലനെ പൊതുഭരണവകുപ്പിലേക്ക് പരിഗണിക്കുന്നുണ്ട്. വ്യവസായ മന്ത്രിയായി എംവി ഗോവിന്ദന്‍ മാസ്റ്ററെയാണ് പരിഗണിക്കുന്നത്. പി രാജീവ്, വീണാ ജോര്‍ജ്, പിപി ചിത്തരഞ്ജന്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി, എസ് രാമചന്ദ്രന്‍ പിള്ള എന്നീ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് പുതുമുഖ ക്യാബിനറ്റ് എന്ന ആശയം രൂപപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *