കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വിവിധ മണ്ഡലങ്ങളില്‍ പ്രചരണത്തിനെത്തിയ നടന് രമേഷ് പിഷാരടിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ഫാസിസമെന്ന് പി.ടി.തോമസ്.
പി ടി തോമസിന്റെ വാക്കുകൾ
ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും തന്നെ സിനിമ രംഗത്തെ കലാകാരൻമാർ അടക്കം ജീവിതത്തിന്റെ വ്യത്യസ്ത മേഖലയിലുള്ളവർ എല്ലാം അവരവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനനുസരിച്ച് സ്ഥാനാർഥികൾക്കും മുന്നണികൾക്കും വേണ്ടി പരസ്യമായും രഹസ്യമായും പ്രവർത്തിച്ചിട്ടുണ്ട്.LDF ന് വേണ്ടി പ്രവർത്തിച്ച സിനിമക്കാരെയും കലാകാരന്മാരെയും ആരെങ്കിലും തെരഞ്ഞു പിടിച്ചു ആക്രമിച്ചതായി അറിയില്ല അഥവാ ആരെങ്കിലും അങ്ങനെ ചെയ്യുന്നു എങ്കിൽ അത് ന്യായികരിക്കാൻ കഴിയുന്നതും അല്ല, എന്നാൽ കോൺഗ്രസിനും UDF നും വേണ്ടി പ്രവർത്തിച്ചവരെ പ്രത്യേകിച്ച് സിനിമക്കാരെയും – കലാകാരന്മാരെയും വളഞ്ഞിട്ട് ആക്രമിക്കാൻ CPIM നിർദേശം നൽകിയിരിക്കുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞു. അതിന്റെ തെളിവാണ് രമേഷ് പിഷാരടിയടക്കമുള്ളവർക്ക് നേരെ നടക്കുന്ന സൈബർ ആക്രമണം.ഇത് ഫാസിസമാണ്…
അതേസമയം രമേഷ് പിഷാരടി താരപ്രചാരകനായെത്തിയ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെന്ന വാദവുമായി സംവിധായകന് എം.എ നിഷാദും ഇതേ വാദവുമായി രംഗത്തെത്തി.
സകല മണ്ഡലങ്ങളിലും ഓടിനടന്ന് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പറ്റോ സക്കീര്‍ ബായിക്ക് ..?- എന്നാണ് എം.എ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചത്. വി.എസ്. ശിവകുമാര്‍, ശബരിനാഥന്, ധര്മ്മജന് ബോള്‍ഗാട്ടി, വി.ടി ബല്‍റാം തുടങ്ങിയവരുടെ പ്രചരണത്തിനാണ് രമേഷ് പിഷാരടി എത്തിയത്.
രമേശ് ചെന്നിത്തല നടത്തിയ കേരളയാത്രയുടെ വേദിയിലും രമേഷ് പിഷാരടി പങ്കെടുത്തിരുന്നു.
