ഇന്ത്യാ-പാക് അതിർത്തിയ്ക്ക് സമീപത്ത് നിന്ന് രണ്ട് പാക് ചാരന്മാരെ പഞ്ചാബ് പോലീസ് പിടികൂടി.
കഴിഞ്ഞദിവസം രാജസ്ഥാനിൽ നിന്ന് ഒരാളെ പിടികൂടിയിരുന്നു. ഇയാൾ സൈന്യത്തിന്റെ നീക്കങ്ങൾ പാകിസ്താന് കൈമാറിയെന്ന് കണ്ടെത്തിയിരുന്നു. പഞ്ചാബില്‍ പിടിയിലായവരുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. എയര്‍ഫോഴ്‌സിന്റെ ബേസിന്റെ ചിത്രങ്ങളും സൈന്യത്തിന്റെ നീക്കങ്ങളുടെ ചിത്രങ്ങളുമെടുത്ത് പാകിസ്താന് കൈമാറുകയാണ് ചെയ്തിരുന്നത്. രണ്ട് ദിവസത്തിനിടെ മൂന്ന് പേരാണ് പിടിയിലായിരിക്കുന്നത്.ഇന്നലെ പാക് റേഞ്ചറെ ബിഎസ്എഫ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതിർത്തി കടന്നതിനെ തുടർന്നായിരുന്നു പാക് ജവാനെ ബിഎസ്എഫ് കസ്റ്റഡിയിലെടുത്തത്. ഇത് പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ജവാനെ അതിർത്തിക്കുള്ളിൽ നിന്ന് പിടികൂടിയെന്നാണ് പാക് വാദം. ബഹാവൽനഗർ, ഡോംഗ ബോംഗ – സുഖൻവാല ചെക്ക്‌പോസ്റ്റിനടുത്തുനിന്ന് പാക് റേഞ്ചറെ പിടികൂടെന്നാണ് പാകിസ്താൻ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *