ഉത്തർപ്രദേശിൽ പെൺകുട്ടികൾക്ക് ജന്മം നൽകിയതിന്റെ പേരിൽ യുവതിയെ ഭർത്താവും സ്ത്രീകൾ ഉൾപ്പടെയുള്ള ബന്ധുക്കളും ക്രൂരമായി മർദിച്ചു. രണ്ട് മക്കളും പെൺകുഞ്ഞുങ്ങളായതിനാലാണ് യുവതിക്ക് ക്രൂര മർദനമേറ്റത്. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം നടന്നത്. മർദ്ദനമേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ആദ്യ പ്രസവത്തിൽ യുവതിയ്ക്ക് പെൺകുഞ്ഞ് ജനിച്ചതോടെ തന്നെ ബന്ധുക്കൾ പീഡനം തുടങ്ങിയിരുന്നു. രണ്ടാമതും പെൺകുഞ്ഞ് പിറന്നതോടെയാണ് ക്രൂരത കൂടിയത്. യുവതിയെ ഒരു തെരുവിലിട്ട്ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത് ചില ദിവസങ്ങളിൽ ഭക്ഷണം പോലും നൽകിയിരുന്നില്ല. ഇതിനെത്തുടർന്ന് കൂലിവേലയ്ക്കു പോകാൻ ആരംഭിച്ചതായും അവർ പറഞ്ഞു.അസഭ്യം പറഞ്ഞും യുവതിയെ കാലുകൊണ്ട് ശക്തമായി തൊഴിച്ചുമാണ് ഇവർ ആക്രമിക്കുന്നത്.തറയിൽനിന്നും എഴുന്നേറ്റു പോകാൻ ശ്രമിച്ച യുവതിയെ വീണ്ടും ചവിട്ടുന്നതും അടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *