കടത്തനാടൻ കളരിയിൽ മിന്നും വിജയത്തിലേക്ക് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ഷാഫിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നിരിക്കയാണ്. ഉച്ചക്ക് രണ്ടര മണിവരെയുള്ള കണക്ക് പ്രകാരം 107710 വോട്ടിന്റെ ലീഡാണുള്ളത്. വടകരയിലെ തെരഞ്ഞെടുപ്പ് പോരാട്ടം തീക്കാറ്റായി ഉയർന്നപ്പോൾ ആരു ജയിക്കുമെന്നത് പ്രവചനാതീതമായിരുന്നു. എന്നാൽ, യു.ഡി.എഫിന്റെ ആത്മ വിശ്വാസം ശരിവെക്കുന്ന ഫലമാണ് വരുന്നത്. പത്മജ വേണുഗോപാലിന്‍റെ ബി.ജെ.പി പ്രവേശനത്തോടെ ശൈലജയുമായുള്ള ഏറ്റുമുട്ടലിൽ നിന്ന് കെ. മുരളീധരൻ മാറി പകരം ഷാഫി എത്തിയതോടെയാണ് വടകരയിലെ ചിത്രം മാറിമറിഞ്ഞത്. പതിവിനപ്പുറം ഇത്തവണ പോരാട്ടം കനത്തു.

Leave a Reply

Your email address will not be published. Required fields are marked *