വിദ്വേഷ പ്രചാരണത്തിനും ഏകാധിപത്യത്തിനും അധികനാൾ ആയുസ്സില്ല – യു.സി രാമൻ

കോഴിക്കോട്: വിദ്വേഷ പ്രചാരണത്തിനും ഏകാധിപത്യത്തിനും അധികനാൾ ആയുസ്സ് ഉണ്ടാവില്ലെന്ന് തെളിയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമൻ. പത്തുകൊല്ലം രാജ്യം ഭരിച്ചിട്ടും സർക്കാരിന്റെ നേട്ടങ്ങളോ വികസനമോ ഒന്നും പറയാനില്ലാത്ത നരേന്ദ്രമോഡി നാടാകെ ചുറ്റി നടന്നു ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും വർഗീയതയുടെയും പ്രചാരകനായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്, അതിന് കൂടി ജനം കൊടുത്ത ശിക്ഷയാണ് ഈ വിധി. കേരളത്തിൽ പിണറായി വിജയന്റെ ധാർഷ്ട്യത്തിന് ജനം നൽകിയ തിരിച്ചടിയാണ് യുഡിഎഫിന് കിട്ടിയ വമ്പിച്ച ഭൂരിപക്ഷം. ഒരു ഏകാധിപതിയെയും ദൈവം അധികനാൾ വാഴിക്കില്ലെന്നത് സത്യമായ കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ നാം കണ്ടതെന്നും അദ്ദേഹം പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *