ഫ്രാന്‍സ് റാഫേല്‍ കരാര്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് കഴിഞ്ഞ ദിവസം ഉത്തരവിട്ടതോടെ പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി.മോദിയുടെ താടിയുടേയും റഫാല്‍ വിമാനത്തിന്റേയും ചിത്രം പങ്കുവെച്ച് കള്ളന്റെ താടിയെന്ന് ഇന്ന് രാവിലെ സാമൂഹിക മാധ്യമത്തിലാണ് രാഹുലിന്റെ ശ്രദ്ധേയമായ പോസ്റ്റ്.

പ്രധാനമന്ത്രിയുടെ ‘മുഖത്തിന്റെ താടി ഭാഗം മാത്രം പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഹിന്ദിയില്‍ ‘ചോര്‍ കി ഡന്റിയെന്നാണ് രാഹുല്‍ ക്യാപ്ഷന്‍ കൊടുത്തത്. കള്ളന്റെ താടിയെന്നാണ് ഇതിന് അര്‍ഥം. റാഫേല്‍ കരാറിലെ അഴിമതി സംബന്ധിച്ച് കോണ്‍ഗ്രസും രാഹുലും ശക്തമായി നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.

ഫ്രഞ്ച് പ്രോസിക്യൂഷന്‍ സര്‍വീസിന്റെ ഫിനാന്‍ഷ്യല്‍ ക്രൈംബ്രാഞ്ച് ആണ് റഫാല്‍ ഇടപാട് അന്വേഷിക്കുന്നത്.

കഴിഞ്ഞ ദിവസം ഫ്രാന്‍സ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലയും പ്രധാനമന്ത്രിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഫ്രാന്‍സ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന് സമാനമായി പ്രധാനമന്ത്രി മോദി സംയുക്ത പാര്‍ലമെന്ററി സമിതിയെക്കൊണ്ട് റാഫേല്‍ കരാറില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റേയും രാഹുലിന്റെയും നിലപാടുകള്‍ ശരിയാണെന്ന് ഇതോടെ തെളിഞ്ഞതായും കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാണിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *