ഐടിഐ പ്രവേശനം

എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതകള്‍ ഉളളവര്‍ക്ക് കോഴിക്കോട് ഗവ.വനിത ഐ.ടി.ഐ യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൌണ്ടിംഗ് ആന്റ് ടാക്‌സേഷന്‍ കോഴ്‌സ്‌കളിലേക്കാണ്
പ്രവേശനം. ആണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് : 8590893066.

കോവിഡ് ധനസഹായം

കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് 1,000 രൂപ വീതം കോവിഡ് ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം കോവിഡ് ധനസഹായം ലഭിച്ച സജീവ അംഗങ്ങള്‍ക്ക് 1000 രൂപ വീതം അനുവദിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഇവര്‍ പുതിയതായി അപേക്ഷിക്കേണ്ടതില്ല. പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ട അംഗങ്ങള്‍ ലേബര്‍ കമ്മീഷണറേറ്റിന്റെ boardswelfareassistance.lc.kerala.gov.in വെബ്‌സൈറ്റില്‍ ആഗസ്റ്റ് 12നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് 0495 2372434.

ചിപ്പിക്കൂണ്‍ കൃഷി’ ഓണ്‍ലൈന്‍ പരിശീലനം

‘ചിപ്പിക്കൂണ്‍ കൃഷി’ എന്ന വിഷയത്തിൽ കോഴിക്കോട് കൃഷി വിജ്ഞാന്‍ കേന്ദ്ര നാളെ ( ആഗസ്റ്റ് അഞ്ച്) ഓണ്‍ലൈന്‍ പരിശീലനം നടത്തുമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9447526964 ൽ ബന്ധപ്പെടണം.

കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളില്‍ സീറ്റൊഴിവ്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും (സി-ആപ്റ്റ്) സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സി-ആപ്റ്റിന്റെ കോഴിക്കോട് ഉപകേന്ദ്രത്തില്‍ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകൾ നടത്തുന്നു. പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിങ്ങ് (ബൈന്റിംഗ്) കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കാലാവധി ഒരു വർഷം. അപേക്ഷകര്‍ എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യത നേടിയിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ : 0495 2356591.

സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് സോഷ്യല്‍ ഓഡിറ്റിങ് മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും ഗ്രാമവികസനം, വികേന്ദ്രീകൃതാസൂത്രണം, ഗവണ്‍മെന്റ് ഓഡിറ്റിംഗ് എന്നിവയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 62 വയസ്സ് . കൂടുതല്‍ വിവരങ്ങള്‍ www.nregs.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകള്‍ മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി എന്‍.ആര്‍.ഇ. ജി.എസ്, സംസ്ഥാനമിഷന്‍ ഓഫീസ്, അഞ്ചാംനില, സ്വരാജ്ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം- 695 003 എന്ന വിലാസത്തില്‍ ആഗസ്റ്റ് 15 ന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് 0471-2313385, 0471-2314385. മുന്‍ നോട്ടിഫിക്കേഷനുകള്‍ പ്രകാരം മുമ്പ് അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അധ്യാപക അവാർഡ്: ഒമ്പതുവരെ അപേക്ഷിക്കാം
2021 ലെ സംസ്ഥാനത്തെ പ്രൈമറി, സെക്കൻഡറി അധ്യാപക അവാർഡിന് ആഗസ്റ്റ് ഒമ്പത് വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.education.kerala.gov.in ൽ ലഭ്യമാണ്.

ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷ പ്രവേശനം
2021-22 അദ്ധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയിഡഡ്, ഐ.എച്ച്.ആർ.ഡി സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു/വി എച്ച് എസ് ഇ അല്ലെങ്കിൽ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസ്സായവർക്ക് നിബന്ധനകൾ പ്രകാരം അപേക്ഷിക്കാം.
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നിവ പഠിച്ച് പ്ലസ് ടു പാസ്സായവർക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ഒരുമിച്ചു 50 ശതമാനം മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അപേക്ഷിക്കാം. ഈ വിഷയങ്ങൾ പഠിച്ച വി.എച്ച്.എസ്.ഇ കാർക്കും പ്ലസ്ടുവിന് തുല്യതയുണ്ടെങ്കിൽ അപേക്ഷിക്കാം.
രണ്ടു വർഷ ഐ.ടി.ഐ/ കെ.ജി.സി.ഇ കോഴ്‌സുകൾ പാസ്സായവർക്ക് തങ്ങളുടെ ട്രേഡുകളുമായി ബന്ധപ്പെട്ട ഡിപ്ലോമ പ്രോഗ്രാമിൽ അപേക്ഷിക്കാം. ഈ വിഭാഗക്കാർക്ക് ഒന്നാം വർഷ പ്രവേശനത്തിന് ലഭിച്ചിരുന്ന മുഴുവൻ സീറ്റുകളും ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്ക് നേരിട്ട് ലഭിക്കും.
പോളിടെക്‌നിക് കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കോ മുൻപ് പഠിച്ചവർക്കോ അപേക്ഷിക്കാനാവില്ല. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർ പ്രോസ്‌പെക്ടസ്സിൽ പ്രതിപാദിച്ചിട്ടുള്ള ഒന്നാം വർഷത്തിന്റെ ക്രെഡിറ്റ് ലഭിക്കുന്നതായി നിശ്ചയിച്ചിട്ടുള്ള അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസ്സാകണം.
പൊതു വിഭാഗങ്ങൾക്ക് 300 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 150 രൂപയുമാണ് അപേക്ഷ ഫീസ്. www.polyadmission.org/let എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി ഫീസടച്ച് അപേക്ഷ സമർപ്പിക്കാം. എസ്.സി/എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും.
ഓൺലൈൻ അപേക്ഷ സമർപ്പണം ഓഗസ്റ്റ് 14 വരെ തുടരും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let.

സിമെറ്റിൽ സീനിയർ ലക്ചറർ
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളായ സിമെറ്റ് മുട്ടത്തറ (തിരുവനന്തപുരം ജില്ല – 0471-2300660), ഉദുമ (കാസർകോട് ജില്ല – 0467-2233935) പള്ളുരുത്തി (എറണാകുളം ജില്ല – 0484-2231530), മലമ്പുഴ (പാലക്കാട് ജില്ല- 0491-2815333) എന്നിവിടങ്ങളിൽ സീനിയർ ലക്ചറർ (നഴ്‌സിംഗ്) തസ്തികയിലെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. എം.എസ്‌സി നഴ്‌സിംഗ് ആണ് യോഗ്യത. നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടാവണം. ശമ്പളം 21,600 രൂപ. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. https://simet.kerala.gov.in ൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തി candidate login വഴി ഓൺലൈനായി ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും. ഇന്റർവ്യൂവിന് വരുന്ന ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ജാതി, ജനന തീയതി, സ്വഭാവം, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, കെ.എൻ.എം.സി രജിസ്‌ട്രേഷൻ (ജി.എൻ.എം പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് / ബി.എസ്.സി നഴ്‌സിംഗ്), അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്‌ട്രേഷൻ (എം.എസ്.സി നഴ്‌സിംഗ്) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും ഒരു പകർപ്പും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾ www.simet.in ലഭിക്കും. ഫോൺ: 0471-2302400.

ജൈവ കാർഷിക വളങ്ങളും കീടനാശിനികളും വിത്തുകളും

കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച വിവിധ ജൈവ കാർഷിക വളങ്ങളും കീടനാശിനികളും വിൽപ്പനക്ക്.
മീലിമൂട്ട, നിമാവിരകള്‍ എന്നിവയ്ക്ക് എതിരെയുള്ള പോച്ചോണ്ണിയ, പെസീലിയോമൈസസ്, പൊട്ടാഷ് വളമായ ബയോപൊട്ടാഷ്, ചെടികളുടെ വേരുകളെ ശക്തിപ്പെടുത്തുന്ന വിഎഎം, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിച്ചു വളര്‍ച്ച കൂട്ടുന്ന സ്യൂഡോമോണസ്, ട്രൈക്കോഡെർമ, പ്രാണികളെ പ്രതിരോധിക്കുന്ന ബ്യൂവേറിയ, പച്ചക്കറിക്കുള്ള മൈക്രോ ന്യൂട്രിയന്റ് മിക്‌സ് സമ്പൂര്‍ണ, പച്ചക്കറി വിത്തുകളായ ചീര, കൈപ്പ, പടവലം, മത്തന്‍, വള്ളിപ്പയര്‍, വഴുതന, പീച്ചില്‍, മാവിനുള്ള കായീച്ചക്കെണി, പച്ചക്കറികള്‍ക്കുള്ള കായീച്ചക്കെണി എന്നിവ ലഭ്യമാണ്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ വേങ്ങേരിയിലെ കാര്‍ഷിക വിജ്ഞാന വിപണന -നഗര മൊത്ത വ്യാപാര കേന്ദ്രത്തിൽ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് -0495 2935850.

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കടത്തുരുത്തി (04829-264177, 8547005049), കട്ടപ്പന (04868-250160, 8547005053), കാഞ്ഞിരപ്പള്ളി (04828-206480, 8547005075), കോന്നി (0468-2382280, 8547005074), മല്ലപ്പള്ളി (0469-2681426, 8547005033), മറയൂര്‍ (04865-253010, 8547005072), നെടുംകണ്ടം (04868-234472, 8547005067), പയ്യപ്പാടി (പുതുപ്പള്ളി 0481-2351631, 8547005040), പീരുമേട് (04869-232373, 8547005041),തൊടുപുഴ (04862-257447, 8547005047), പുത്തന്‍വേലിക്കര (0484-2487790, 8547005069), അയിരൂര്‍ (04735-296833, 8547055105, 8921379224) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 12 അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്കും കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154, 8547005044), ചേലക്കര (0488-4227181, 8547005064), കുഴല്‍മന്നം (04922-285577, 8547005061),മലമ്പുഴ (0491-2530010, 8547005062), മലപ്പുറം (0483-2959175, 8547005043), നാദാപുരം (0496-2556300, 8547005056), നാട്ടിക (0487-2395177, 8547005057), തിരുവമ്പാടി (0495-2294264,8547005063),വടക്കാന്‍ചേരി (0492-2255061, 8547005042), വട്ടംകുളം(0494-2689655,8547006802),വാഴക്കാട്(0483-2728070, 8547005055), അഗളി(04924-254699, 9447159505) മുതുവള്ളൂ4(0483-2963218, 8547005070), മീനങ്ങാടി (0493-6246446, 8547005077), അയലൂര്‍ (04923-241766, 8547005029), താമരശ്ശേരി(0495-2223243, 8547005025),കൊടുങ്ങലൂര്‍ (0480-2816270, 8547005078) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 17 അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്കും കേരള സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734-224076, 8547005045), ധനുവച്ചപുരം (0471-2234374/2234373, 8547005065), കുണ്ടറ (0474-2580866, 8547005066), മാവേലിക്കര (0479-2304494/2341020, 8547005046), കാര്‍ത്തികപ്പള്ളി (0479-2485370/2485852, 8547005018), കലഞ്ഞൂര്‍ (04734-272320, 8547005024), പെരിശ്ശേരി ( 0479-2456499, 8547005046), എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 7 അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്കും
ഡിഗ്രി കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50% സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും രജിസ്‌ട്രേഷന്‍ ഫീസ് 350 രൂപ (എസ്.സി, എസ്.റ്റി 150 രൂപ) ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് www.ihrd.ac.in.

ഉപ തിരഞ്ഞെടുപ്പ്: രണ്ടിടങ്ങളിൽ പ്രാദേശിക അവധി

കോഴിക്കോട് ജില്ലയിലെ ജി 08- വളയം,   03-കല്ലുനിര നിയോജക മണ്ഡലങ്ങളിലേക്ക് ആഗസ്റ്റ് 11 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍  മണ്ഡലങ്ങളുടെ പരിധിക്കുളളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടർ പ്രാദേശിക അവധി  പ്രഖ്യാപിച്ചു.  ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയിലെ  ജീവനക്കാര്‍ക്ക്  വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനുകളില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കുവാന്‍   ബന്ധപ്പെട്ട ഓഫീസ് മേലധികാരികള്‍ ശ്രദ്ധിക്കണമെന്ന് കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *