ഓസ്‌ക്കാർ പുരസ്‌കാരത്തിന് പിന്നാലെ ബെല്ലിയെ ബെല്ലിയെ തെപ്പക്കാട് ആന ക്യമ്പിലെ പാപ്പാനായി ഔദ്യോഗികമായി നിയമിച്ച് തമിഴ്നാട് സർക്കാർ.അതോടെ തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാനായി ബെല്ലി മാറി. ബെല്ലി.ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികളെ വളർത്തുന്നതിലെ അർപ്പണബോധവും മാതൃകാപരമായ സേവനവും പരിഗണിച്ചാണ് അവരെ നിയമിച്ചതെന്ന് സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ആന ക്യാമ്പുകളിൽ ഒന്നാണ് നീലഗിരി മുതുമല കടുവാ സങ്കേതം. ഇവിടെയാണ് ബെല്ലിയും ബൊമ്മനും. ബെല്ലിയെ സംബന്ധിച്ച് ഇത് വലിയൊരു സന്തോഷമാണ്.
അനാഥരായ രഘു, അമ്മു എന്നീ ആനക്കുട്ടികളെ പരിപാലിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ച ബൊമ്മൻ-ബെല്ലി എന്ന ആദിവാസി ദമ്പതികളുടെ ജീവിതത്തെ അടിസ്ഥാനമാക്ക ആണ് എലിഫന്റ് വിസ്‌പറേഴ്സ് എന്ന ഡോക്യൂമെന്ററി എടുത്തത്. ആനകൾക്കായി മാറ്റി വെച്ച ജീവിതമാണ് ബൊമ്മൻ- ബെല്ലി ദമ്പതികളുടേത്.
