മധ്യപ്രദേശില്‍ ക്ഷേത്രത്തിന്റെ മതില്‍ ഇടിഞ്ഞുവീണ് 8 കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെയാണ് അപകടം.ഷാഹ്പൂരിലെ ഹര്‍ദൗള്‍ ബാബ ക്ഷേത്രത്തിലെ മതപരമായ ചടങ്ങിനിടെയാണ് ദാരുണമായ സംഭവം. പരുക്കേറ്റ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തി. ഭിത്തി തകര്‍ന്നതിനെത്തുടര്‍ന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തില്‍ അതിയായ വേദനയുണ്ടെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു. പരുക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ വീതം സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *