ന്യൂഡല്‍ഹി: ഡല്‍ഹി ചാണക്യപുരിയില്‍ വനിതാ എംപിയുടെ മാലപൊട്ടിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ആര്‍.സുധയുടെ സ്വര്‍ണമാലയാണ് സ്‌കൂട്ടറിലെത്തിയയാള്‍ മോഷ്ടിച്ചത്.മാലപൊട്ടിക്കുന്നതിനിടെ എംപിയുടെ കഴുത്തിന് പരിക്കേറ്റു. പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിനെത്തിയതായിരുന്നു ആര്‍.സുധ. ചാണക്യപുരിയിലെ നയതന്ത്ര മേഖലയിലുള്ള പോളിഷ് എംബസിക്ക് സമീപം നടക്കുമ്പോഴാണ് സംഭവം നടന്നതെന്ന് എംപി പറയുന്നതു. ഹെല്‍മറ്റ് ധരിച്ചയാളാണ് തന്റെ മാല പൊട്ടിച്ചോടിയതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

‘രാവിലെ 6.15നും 6.20നും ഇടയിലാണ് സംഭവം നടന്നത്. ഹെല്‍മറ്റ് കൊണ്ട് മുഖം പൂര്‍ണമായും മറച്ച് സ്‌കൂട്ടറിലെത്തിയ ആള്‍ എതിര്‍ ദിശയിലൂടെ വന്ന് സ്വര്‍ണമാല പൊട്ടിച്ചോടുകയായിരുന്നുവെന്നും സുധ പറയുന്നു. മാല പൊട്ടിച്ചോടിയപ്പോള്‍ കഴുത്തിന് പരിക്കേറ്റതായും ധരിച്ചിരുന്ന ചുരിദാറും കീറിപ്പോയെന്നും എംപി പറഞ്ഞു. സഹായത്തിനായി ഉറക്കെ നിലവിളിച്ചെന്നും പിന്നീട് ഡല്‍ഹി പൊലീസിന്റെ മൊബൈല്‍ പട്രോളിംഗ് വാഹനം കാണുകയും അവരോട് പരാതിപ്പെടുകയും ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *