ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്സിന് അപേക്ഷിക്കാം. 50ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ഹിന്ദി ബിഎ പാസായിരിക്കണം. പ്ലസ്ടു രണ്ടാം ഭാഷ ഹിന്ദി എടുക്കാത്തവർ ഹിന്ദി പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സ് ജയിച്ചിരിക്കണം. പ്രായം 17നും 35 ഇടയ്ക്കായിരിക്കണം. പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നാക്കക്കാർക്കും സീറ്റ് സംവരണ ആനുകൂല്യമുണ്ട്. സെപ്തംബർ 30നകം അപേക്ഷിക്കണം. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും പ്രിൻസിപ്പൽ, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 04734296496, 8547126028.
ജി.ഐ.എഫ്.ഡി പ്രവേശനം
അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലെ സ്പോട്ട് അഡ്മിഷൻ 13ന് നെടുമങ്ങാട് മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കും. രജിസ്ട്രേഷൻസമയം രാവിലെ 10 മുതൽ 11 വരെ. വിശദവിവരങ്ങൾക്ക്: 9605168843, 9895543647, 9497690941, 8606748211, 04722812686.
നാഷണൽ പെർമിറ്റ് ദുരുപയോഗം: ഉന്നതല യോഗം 5ന്
കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം ദുരുപയോഗം ചെയ്ത് നാഷണൽ പെർമിറ്റിന്റെ മറവിൽ കോൺട്രാക്ട് കാര്യേജ് ബസുകൾ നിയമം ലംഘിച്ച് സർവീസ് നടത്തുന്നതിനെതിരെ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുന്നതിന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ 5ന് രാവിലെ 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ഉന്നതതല യോഗം ചേരും. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, നിയമ വിദഗ്ധർ, ഗതാഗത വകുപ്പിലെയും മോട്ടോർ വാഹന വകുപ്പിലെയും കെ.എസ്.ആർ.ടി.സി.യിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
ലൈബ്രറി സജ്ജീകരിക്കുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു
ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ ലൈബ്രറി സജ്ജമാക്കുന്നതിന് അക്കാഡമിക് പുസ്തകങ്ങൾ, റാങ്ക് ഫയലുകൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ വാങ്ങുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in, 0471-2302090, 2300523.
ശാസ്ത്ര സാഹിത്യപുരസ്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുളള വ്യക്തികൾക്കാണ് പുരസ്കാരം. 2022-ൽ പ്രസിദ്ധീകരിച്ചതും ജനങ്ങളിൽ ശാസ്ത്രാവബോധം വളർത്താൻ സഹായകമായതും അന്വേഷണാത്മകവുമായ രചനകളാണ് പുരസ്കാരത്തിന് പരിഗണിക്കുക. ബാലശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം, ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്രപ്രവർത്തനം, ശാസ്ത്ര ഗ്രന്ഥ വിവർത്തനം (മലയാളം) എന്നീ അഞ്ചു വിഭാഗങ്ങളിലാണ് അവാർഡ്. അൻപതിനായിരം രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. അപേക്ഷ ഫോമും നിബന്ധനകളും www.kscste.kerala.gov.in ൽ ലഭ്യമാണ്. നാമനിർദേശവും അനുബന്ധരേഖകളും സഹിതം ഡയറക്ടർ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം 695 004 എന്ന വിലാസത്തിൽ ഒക്ടോബർ 5ന് വൈകിട്ട് 5നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.kscste.kerala.gov.in., 0471-2548402.
അധ്യാപക കോഴ്സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ അധ്യാപക കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കിൽ ബി എ ഹിന്ദി പാസായിരിക്കണം. പ്ലസ് ടു രണ്ടാം ഭാഷ ഹിന്ദി എടുക്കാത്തവർ ഹിന്ദി പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സ് ജയിച്ചിരിക്കണം. പ്രായപരിധി 17നും 35 നും മധ്യേ. പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നോക്കക്കാർക്കും സീറ്റ് സംവരണം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ 30. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 04734296496, 8547126028
അധ്യാപക ഒഴിവ്
ഇരിങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാത്സ് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ പത്ത് മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2433176
വാക് ഇൻ ഇന്റർവ്യൂ
ജില്ലയിൽ ചേളന്നൂർ, ബാലുശ്ശേരി, കോഴിക്കോട്, കുന്നുമ്മൽ, കുന്ദമംഗലം ബ്ലോക്കുകളിൽ രാത്രികാല സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരുടെ ഒഴിവിലേക്കായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. തല്പരരായ വെറ്ററിനറി ഡോക്ടർമാർ മതിയായ രേഖകൾ സഹിതം സെപ്റ്റംബർ ഏഴിന് രണ്ട് മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
[9/4, 4:55 PM] Soumya Bijuprd Clt: ജില്ലാ ഇൻഫർമേഷൻ ഓഫീസ്
കോഴിക്കോട്
അപേക്ഷകൾ ക്ഷണിച്ചു
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ധന സഹായ പദ്ധതിയായ ‘’സഹായഹസ്തം’’ പദ്ധതി പ്രകാരം 2023-24 വർഷത്തേക്ക് ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിച്ചു. ഒറ്റത്തവണ സഹായമായി 30000 രൂപ അനുവദിക്കുന്ന പദ്ധതി പ്രകാരം ഒരു ജില്ലയിൽ പത്ത് പേർക്കാണ് സഹായം അനുവദിക്കുന്നത്. വരുമാന പരിധി : ഒരു ലക്ഷം രൂപയിൽ താഴെ. അപേക്ഷിക്കേണ്ട വിധം അറിയാൻ www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. അവസാന തിയ്യതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക് : 0495-2370750
ക്വട്ടേഷനുകൾ ക്ഷണിച്ചു
ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് ടാക്സി പെർമിറ്റുള്ള എ സി കാർ (ഡ്രൈവർ ഉൾപ്പെടെ) കരാർ അടിസ്ഥാനത്തിൽ വാടകക്ക് എടുക്കുന്നതിനായി താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, രജിസ്ട്രേഡ് ഉടമസ്ഥന്റെ പേര് , വാഹനത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി എന്നിവ കൃത്യമായി ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടതാണ്. പ്രതിമാസം 1500 കി.മി ഓടുന്നതിനുള്ള നിരക്ക് രേഖപ്പെടുത്തിയ ക്വട്ടേഷൻ ആണ് സമർപ്പിക്കേണ്ടത്. സ്വിഫ്റ്റ് ഡിസയർ, ടൊയോട്ട ഏറ്റിയോസ്, മഹിന്ദ്ര ബോലെറോ, ഹോണ്ട സിറ്റി, ഹുണ്ടായി ഐ 10, എന്നിവക്ക് കൂടിയ പരിഗണന നൽകുന്നതാണ് .ക്വട്ടേഷനുകൾ സെപ്റ്റംബർ 13ന് മൂന്ന് മണിക്ക് മുമ്പായി ജില്ലാ പ്ലാനിംഗ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അന്നേ ദിവസം വൈകീട്ട് 3.30 ന് ക്വട്ടേഷനുകൾ തുറന്നു പരിശോധിക്കുന്നതും നിബന്ധനകൾക്ക് വിധേയമായി ഏറ്റവും കുറച്ചു രൂപ രേഖപ്പെടുത്തിയ ക്വട്ടേഷൻ നിബന്ധനകൾക്ക് വിധേയമായി അംഗീകരിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2371907
റീ ടെണ്ടർ ക്ഷണിച്ചു
വനിതാശിശു വികസന വകുപ്പിന്റെ കീഴിലെ തൂണേരി ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്കായി 2023 സെപ്റ്റംബർ മാസം മുതൽ 2024 ആഗസ്റ്റ് മാസം വരെ ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുള്ള വാഹനം (ജീപ്പ് /കാർ) വാടകക്ക് എടുക്കുവാൻ മത്സരാടിസ്ഥാനത്തിൽ റീ ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ സെപ്റ്റംബർ 20ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക് തുറക്കുന്നതുമാണ്. ടെണ്ടർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ : 0496 2555225, 9562215144
മലബാർ റിവർ ഫെസ്റ്റിവൽ 2023 : മാധ്യമ അവാർഡുകൾക്ക് സെപ്റ്റംബർ 7 വരെ അപേക്ഷിക്കാം
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തുഷാരഗിരിയിൽ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും സംഘടിപ്പിച്ച മലബാർ റിവർ ഫെസ്റ്റിവൽ 2023 നോടനുബന്ധിച്ച് ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾക്ക് സെപ്റ്റംബർ 7 വരെ അപേക്ഷിക്കാം.
അച്ചടിമാധ്യമം വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ, മികച്ച ന്യൂസ് ഫോട്ടോഗ്രാഫർ എന്നിവർക്കും ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ, മികച്ച ക്യാമറാമാൻ എന്നിവർക്കുമാണ് അവാർഡ്. 2023 ആഗസ്റ്റ് 03 മുതൽ ആഗസ്റ്റ് 07 വരെയുള്ള വാർത്തകളാണ് അവാർഡിനായി പരിഗണിക്കുക. പുരസ്കാരത്തിനായി ബ്യൂറോ ചീഫിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതമാണ് അപേക്ഷിക്കേണ്ടത്.
അച്ചടി മാധ്യമത്തിനുള്ള എൻട്രികൾ പത്ര കട്ടിംഗ് ഉൾപ്പെടെ മൂന്ന് കോപ്പികൾ സഹിതം അയക്കണം. ന്യൂസ് ഫോട്ടോകൾ പെൻഡ്രൈവിലും സമർപ്പിക്കാം.
ദൃശ്യമാധ്യമത്തിനുള്ള വീഡിയോ എൻട്രികൾ അഞ്ച് മിനുട്ടിൽ കവിയരുത്. പ്രക്ഷേപണം ചെയ്ത വീഡിയോ സ്റ്റോറി എം.പി 4 ഫോർമാറ്റിൽ പെൻഡ്രൈവ് സഹിതം എൻട്രികൾ സമർപ്പിക്കണം.
അവാർഡിനായി ഒരാൾക്ക് ഒരു എൻട്രി അയക്കാം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി 2023 സെപ്റ്റംബർ 7 ന് വൈകിട്ട് അഞ്ച് മണി വരെ. അപേക്ഷകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽസ്റ്റേഷൻ, കോഴിക്കോട് -673020 എന്ന വിലാസത്തിലോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് -0495-2370225.
ബാലസാഹിത്യ പുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023 വർഷത്തെ ബാലസാഹിത്യ പുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു. 2020, 2021, 2022 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യ കൃതികൾക്കാണ് പുരസ്കാരം നൽകുന്നത്. 20,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കഥ/നോവൽ, കവിത, നാടകം, വിവർത്തനം/പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പ്രൊഡക്ഷൻ എന്നിങ്ങനെ 10 വിഭാഗങ്ങളിലാണ് പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. മുൻവർഷങ്ങളിൽ പുരസ്കാരം ലഭിച്ച എഴുത്തുകാരുടെ കൃതികൾ അതേ വിഭാഗത്തിൽ വീണ്ടും പരിഗണിക്കുന്നതല്ല.
പരിഷ്കരിച്ച പതിപ്പുകൾ അവാർഡിന് പരിഗണിക്കുന്നതല്ല. പുസ്തകത്തിന്റെ 4 പ്രതി വീതം ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 34 (ഫോൺ : 8547971483) എന്ന വിലാസത്തിൽ സെപ്റ്റംബർ 30ന് മുമ്പായി ലഭിക്കണമെന്ന് ഡയറക്ടര് അറിയിച്ചു.
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ - ബി സ്കൂൾ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുളള താത്കാലിക ഒഴിവിലേക്ക് എ.ഐ.സി.ടി.ഇ നിബന്ധനകൾ പ്രകാരം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.ടെക്, എം.ബി.എ യോഗ്യത ഉളളവർക്ക് മുൻഗണന. അഭിമുഖം 2023 . യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12ന് രാവിലെ 10 മണിക്ക് കിക്മ ക്യാമ്പസിൽ നടക്കുന്ന അഭിമുഖത്തിനു ഹാജരാകണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9447002106, 9288130094
ടെണ്ടറുകൾ ക്ഷണിച്ചു
കോഴിക്കോട് ഐ.സി.ഡി.എസ് അർബൻ 2 ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് 2023-24 സാമ്പത്തിക വർഷം കരാർ അടിസ്ഥാനത്തിലുള്ള വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടർ ലഭിക്കേണ്ട അവസാന തിയ്യതി : സെപ്റ്റംബർ 18 ഉച്ചക്ക് 2:30 വരെ. അന്നേ ദിവസം വൈകിട്ട് 3 മണിക്ക് ടെണ്ടർ തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0495-2373566
[9/4, 5:26 PM] Soumya Bijuprd Clt: ജില്ലാ ഇൻഫർമേഷൻ ഓഫീസ്
കോഴിക്കോട്
ഉദ്ഘാടനത്തിനൊരുങ്ങി ലോകനാർകാവ് ടൂറിസ്റ്റ് റസ്റ്റ് ഹൗസ്
സംസ്ഥാന സർക്കാർ തീർത്ഥാടന ടൂറിസം പദ്ധതിയിൽ നാലരക്കോടി രൂപ ചെലവിൽ ലോകനാർകാവിൽ നിർമിച്ച ടൂറിസം റസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം സെപ്റ്റംബർ 30ന് നടക്കും. വൈകീട്ട് നാലിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിക്കും. ഘോഷയാത്ര, കളരിപ്പയറ്റ്, കലാപരിപാടികൾ എന്നിവ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.
വടക്കേ മലബാറിന്റെ തീർത്ഥാടന ടൂറിസം ഭൂപടത്തിൽ സുപ്രധാന സ്ഥാനമുള്ള ലോകനാർക്കാവ് ക്ഷേത്രത്തിന് സമീപത്തായി ആധുനിക സൗകര്യങ്ങളോടു കൂടിയ റസ്റ്റ് ഹൗസാണ് പ്രവൃത്തി പൂർത്തിയായത്. ലോകനാർക്കാവിലെത്തുന്ന തീർത്ഥാടന സഞ്ചാരികൾക്ക് താമസിക്കാനുള്ള റസ്റ്റ് ഹൗസിൽ ഒരു സമയം 14 കുടുംബങ്ങൾക്ക് താമസിക്കാവുന്ന മുറികൾ, ശീതികരിച്ച മുറികൾ, ഡോർമിറ്ററി, പരമ്പരാഗത കളരി പരിശീലന സൗകര്യം, വിശാലമായ മുറ്റം, ചുറ്റുമതിൽ എന്നിവയാണുള്ളത്.
