ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർക്ക് നേർക്ക് വാഹനവ്യൂഹം ഇടിച്ചുകയറി മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി ഇന്ന് പുലർച്ചെ എത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. . “ഇത് കര്‍ഷകരുടെ രാജ്യമാണ്, ബിജെപിയുടേതല്ല. മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ തീരുമാനിച്ചതില്‍ ഒരു കുറ്റകൃത്യവുമില്ല. പിന്നെ എന്തിനാണ് നിങ്ങള്‍ ഞങ്ങളെ തടയുന്നത്. നിങ്ങളുടെ കൈവശം വാറണ്ട് ഉണ്ടായിരിക്കണം,” പ്രിയങ്ക ഗാന്ധി പൊലീസിനോട് പറഞ്ഞു.

https://twitter.com/INCUttarPradesh/status/1444827893498929153?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1444827893498929153%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fmalayalam.indianexpress.com%2Fnews%2Flakhimpur-kheri-violence-farmers-protest-priyanka-gandhi-564755%2F

അതിനിടെ ലഖിംപുര്‍ സന്ദര്‍ശിക്കാനുള്ള നീക്കത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് സമാജ്‌വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ് ലക്‌നൗവിലെ വസതിക്കു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് അഖിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വന്‍ പൊലീസ് സംഘമാണ് അഖിലേഷിന്റെ വീടിനു മുന്നില്‍ തമ്പടിച്ചിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ കര്‍ഷകരോടു ചെയ്യുന്ന ദ്രോഹം ബ്രിട്ടിഷുകാര്‍ പൊലും ചെയ്തിട്ടില്ലെന്ന് അഖിലേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *