ആഡംബരക്കപ്പലിൽ നടന്ന ലഹരിമരുന്ന് പാർട്ടി കേസിൽ പിടിയിലായ ആര്യൻ ഖാനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻസിബി കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
ആര്യനെതിരെ കൂടുതൽ തെളിവുകൾ കിട്ടിയിട്ടുണ്ട്. വലിയതോതിൽ ലഹരിവസ്തുക്കൾ വാങ്ങുന്നതിനെ കുറിച്ച് ആര്യൻ ഖാൻ സംസാരിക്കുന്ന ചാറ്റുകൾ പരിശോധിച്ചു .ചാറ്റുകളിൽ ചില കോഡ് വാക്കുകളിൽ ചിലരെ വിശേഷിപ്പിച്ചിട്ടുണ്ട്. ഇവർ ആരാണെന്ന് കണ്ടെത്തണം. ചാറ്റുകളിൽ അന്താരാഷ്ട്ര റാക്കറ്റുകൾ കുറിച്ചുള്ള സൂചനയും ഉണ്ടെന്നും എൻസിബി കോടതിയിൽ അറിയിച്ചു. ഒക്ടോബർ 11 വരെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാണ് ആവശ്യം
ആര്യൻ ഖാന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത അന്വേഷണ ഏജൻസി, നടി റിയാ ചക്രവർത്തിയുമായി ബന്ധപ്പെട്ട കേസിലെ വിധിയും കോടതിയെ ഓർമ്മിപ്പിച്ചു. അതേസമയം, ജാമ്യാപേക്ഷയുമായി ആര്യൻറെ അഭിഭാഷകൻ കോടതിയെ സമീപിച്ചു. ആര്യൻ ക്ഷണിതാവായി മാത്രമാണ് കപ്പലിൽ എത്തിയത്. ലഹരി മരുന്നും ആര്യന്റെ കൈവശം കണ്ടെത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു .
