വേള്‍ഡ് പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ വിദേശ കോച്ചുമാർക്ക് ഡൽഹിയിൽ തെരുവ് നായകളുടെ കടിയേറ്റു.കെനിയയുടെ സ്പ്രിന്റ് കോച്ച് ഡെന്നിസ് വാൻസോ, ജപ്പാന്റെ അസിസ്റ്റന്റ് കോച്ച് മികോ ഒകുമത്സു എന്നിവർക്കാണ് കടിയേറ്റത്. ഇരുവരെയും സഫ്ദർജങ് ആശുപത്രിയിൽ എത്തിച്ച് ചികത്സ നൽകി. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെയാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ സ്റ്റേഡിയത്തിലും തെരുവ് നായകളെ പിടികൂടാൻ സംഘങ്ങളെ വിന്യസിച്ചു.

ചാമ്പ്യന്‍ഷിപ്പ് വേദികള്‍ക്ക് അരികില്‍ ആളുകള്‍ തെരുവ് നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെന്നും ഇത് പതിവായതുകൊണ്ടാണ് നായകള്‍ ഈ പരിസരത്ത് വരുന്നതെന്നും രണ്ടു പരിശീലകര്‍ക്ക് കടിയേറ്റതെന്നുമാണ് പാര അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സംഘടക സമിതി കുറ്റപ്പെടുത്തുന്നത്.

ആദ്യമായാണ് ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ വേദിയാകുന്നത്.
സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 5 വരെ നടക്കുന്ന ആഗോള മത്സരത്തില്‍ 104 രാജ്യങ്ങളില്‍ നിന്നുള്ള 1,200 ല്‍ അധികം അത്ലറ്റുകള്‍ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *