തിരുവനന്തപുരം: 2025ലെ തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ആരംഭിച്ചു. ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് TH 577825 എന്ന ടിക്കറ്റിനാണ്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നാണ് വിവരം. രണ്ടാം സമ്മാനം ഒരു കോടി വീതം 20പേർക്കാണ്.

രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകൾ – TK459300,TD 786709, TC 736078, TL 214600, TC 760274, TL 669675, TG 176733, TH 577825.

ഉച്ചയ്ക്ക് ഒരുമണിക്ക് ഗോർഖി ഭവനിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ, ആന്റണി രാജു എംഎൽഎ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് ആരംഭിച്ചത്.

സെപ്തംബർ 27ന് നടത്താനിരുന്ന നറുക്കെടുപ്പ് സാങ്കേതിക കാരണങ്ങളാലാണ് ഇന്നത്തേക്ക് മാറ്റിയത്.

75 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതൽ വില്പന 14.07 ലക്ഷം. തൃശ്ശൂരിൽ 9.37 ലക്ഷം തിരുവനന്തപുരത്ത് 8.75 ലക്ഷം ടിക്കറ്റുകളും വിറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *