ആലപ്പുഴയിൽ നിയന്ത്രണം തെറ്റിയ കാറിടിച്ച് സൈക്കിളിൽ സഞ്ചരിച്ച വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നീർക്കുന്നം വെളിംപറമ്പിൽ അബ്ദുൽസലാം-സമീന ദമ്പതികളുടെ മകൻ മുഹമ്മദ് സഹിലാണ് (9) മരിച്ചത്.
മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അച്ഛന്റെ സഹോദരിയുടെ മകൾക്കൊപ്പം സൈക്കിളിൽ സഞ്ചരിക്കവേ പുന്നപ്ര ജംഗ്ഷനിൽ വെള്ളിയാഴ്ച ഉച്ചക്കാണ് അപകടമുണ്ടായത്. പുന്നപ്ര ജെ ബി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് സഹൽ.
